ad
Deshabhimani

പിഎസ്‍സി: പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

PSC
വെബ് ഡെസ്ക്

Published on Jun 15, 2026, 06:02 PM | 1 min read

തിരുവനന്തപുരം : പിഎസ്‍സി പരീക്ഷാകേന്ദ്രത്തിൽ മാറ്റം. കേരള പൊലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആംഡ് പൊലീസ് ബറ്റാലിയന്‍ (കാറ്റഗറി നമ്പര്‍ 339/2025), പൊലീസ് (ബാന്‍ഡ് യൂണിറ്റ്) വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍) (കാറ്റഗറി നമ്പര്‍ 419/2025) തുടങ്ങിയ തസ്തികകളിലേക്ക് ജൂണ്‍ 20 ന് 1.30 മുതല്‍ 3.20 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കല പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെന്റര്‍ 1ല്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1035641 മുതല്‍ 1035940 വരെയുള്ളവര്‍ വര്‍ക്കല ഇടവ ജവഹര്‍ പബ്ലിക് സ്കൂള്‍ സെന്റര്‍ 1ൽ പരീക്ഷയെഴുതണം.


വര്‍ക്കല പാളയംകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സെന്റര്‍ 2ല്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1035941 മുതല്‍ 1036140 വരെയുള്ളവര്‍ വര്‍ക്കല ഇടവ ജവഹര്‍ പബ്ലിക് സ്കൂള്‍ സെന്റര്‍ 2ലാണ് പരീക്ഷയെഴുതേണ്ടത്. തൃശൂര്‍ ജില്ലയില്‍ കണ്ടശ്ശാന്‍കടവ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. എച്ച്എസ്എസില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1099222 മുതല്‍ 1099421 വരെയുള്ളവര്‍ തൃശൂര്‍ ചാഴൂര്‍ എസ്എന്‍എം എച്ച്എസ്എസിലും പരീക്ഷയെഴുതേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home