ad
Deshabhimani

മെെസുരൂവിൽ പബ്ബിൽ തീപിടിത്തം; രണ്ട് മരണം

fire
വെബ് ഡെസ്ക്

Published on Jun 15, 2026, 07:21 PM | 1 min read

മെെസൂരു: മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. അ‍ഞ്ച് പേർക്ക് പരിക്കേറ്റു. പബ്ബിലെ ജീവനക്കാരാണ് മരിച്ച ഇരുവരും. പരിക്കേറ്റ അ‍ഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന് പിന്നാലെ രണ്ടാം നിലയിൽ നിന്ന് ജനൽ വഴി ആളുകൾ താഴേക്ക് ചാടിയിരുന്നു. ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് തീയണച്ചത്.


ആർടി നഗർ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെൻ ലിഖർ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പബ്ബിനകത്ത് തീപടരുകയായിരുന്നു. അപകടത്തിൽ ഡാ‍‍ർജിലിംഗ് സ്വദേശി സഹീൻ, നേപ്പാൾ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home