മാമ്പഴ ട്രക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതര പരിക്ക്; സഹായിക്കാതെ മാമ്പഴവുമായി കടന്ന് നാട്ടുകാർ

പാറ്റ്ന: ബിഹാറിലെ മുസാഫർപുരിൽ ട്രക്ക് മറിഞ്ഞ് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു.അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭർത്താവ് മരിച്ചു. ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദേശീയപാത 27-ലാണ് അപകടമുണ്ടായത്. അജയ് പാസ്വാൻ(40) ഭാര്യ സാന്താര ദേവിയോടൊപ്പം പശ്ചിമ ബംഗാളിൽ നിന്നും മുസാഫർപുരിലേക്ക് ട്രക്കിൽ മാമ്പഴവുമായി വരുന്നതിനിടെയാണ് അപകടമുണ്ടായത്.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആളുകൾ പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം വാഹനത്തിൽ നിന്ന് തെറിച്ചുവീണ മാമ്പഴങ്ങൾ എടുത്തുകൊണ്ടുപോയി പൊലീസ് സ്ഥലത്തെത്തിയാണ് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര പരിക്കേറ്റ അജയ് പാസ്വാൻ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.ഭാര്യ ചികിത്സയിലാണ്.










0 comments