ad
Deshabhimani

തെരഞ്ഞെടുപ്പ് റിവ്യൂവിനെതിരായ മാധ്യമങ്ങളുടെ കള്ളക്കഥകൾ തള്ളിക്കളയണം: സിപിഐ എം

cpim
വെബ് ഡെസ്ക്

Published on Jun 15, 2026, 08:18 PM | 2 min read

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ച നിയമസഭാ തെരഞ്ഞെടുപ്പ് റിവ്യൂവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ തുടർച്ചയായി പ്രചരിപ്പിക്കുന്ന കള്ളക്കഥകൾ തള്ളിക്കളയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർടിയുടെ വിവിധ ഘടകങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തി, ഉയർന്നുവന്ന അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കിയത്. ചർച്ചകളിലെ നിർദ്ദേശങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ടിന് രൂപം നൽകിയതും അംഗീകരിച്ചതും. ഇതിനുപുറമെ, പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ വഴിയും പാർട്ടി നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം വിപുലമായ ജനകീയ പരിശോധനയാണ് ഇതിലൂടെ സിപിഐ എം മുന്നോട്ടുവെക്കുന്നത്. പാർട്ടി സംഘടിപ്പിക്കുന്ന ഈ വിപുലവും മാതൃകാപരവുമായ പ്രവർത്തനത്തെ ദുർബലപ്പെടുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.


പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തി, ഉയർന്നുവന്ന അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കിയത്. ചർച്ചകളിലെ നിർദ്ദേശങ്ങളെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് അന്തിമ റിപ്പോർട്ടിന് രൂപം നൽകിയതും അംഗീകരിച്ചതും. ഇതിനുപുറമെ, പൊതുജനങ്ങൾക്കുള്ള അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനായി സോഷ്യൽ മീഡിയയിലൂടെയും ഓൺലൈൻ വഴിയും നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം വിപുലമായ ജനകീയ പരിശോധനയാണ് ഇതിലൂടെ സിപിഐ എം മുന്നോട്ടുവെക്കുന്നത്. പാർട്ടി സംഘടിപ്പിക്കുന്ന ഈ വിപുലവും മാതൃകാപരവുമായ പ്രവർത്തനത്തെ ദുർബലപ്പെടുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ഇത്തരം കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടി.


പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമ്പോൾ പൊളിറ്റ് ബ്യൂറോയിൽ വോട്ടെടുപ്പ് നടന്നുവെന്ന തരത്തിൽ കള്ളപ്രചാരണം നടത്തിയവർ തന്നെയാണ് ഇപ്പോൾ പുതിയ കഥകളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജനാധിപത്യ കേന്ദ്രീകരണവും ഉൾപാർട്ടി ജനാധിപത്യവും ചേർത്തുവെച്ചുള്ള സംഘടനാ പ്രവർത്തനമാണ് സിപിഐ എം നടത്തുന്നത്. ഈ സംഘടനാ രീതി മനസ്സിലാകാത്തവരാണ് കള്ള പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നത്.


സിപിഐ എം നടത്തിക്കൊണ്ടിരിക്കുന്ന മാതൃകാപരമായ ഈ രാഷ്ട്രീയ പരിശോധനയെ ജനമധ്യത്തിൽ ദുർബലപ്പെടുത്താനും, നിലവിലെ യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളെ വെള്ളപൂശാനും വേണ്ടിയാണ് മാധ്യമശ്രമം. ഇത്തരം അജണ്ടകളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കേണ്ടതുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home