ad
Deshabhimani

കൊടകരയിൽ ഷിഗല്ല മരണം; ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും

..
avatar
സ്വന്തം ലേഖകൻ

Published on Jun 15, 2026, 09:02 PM | 1 min read

തൃശൂർ: കൊടകരയിൽ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാൾക്ക്‌ ഷിഗല്ലയെന്ന്‌ സൂചന. കൊടകര കുഴിക്കാണിയിൽ വാടകയ്ക്ക്‌ താമസിക്കുന്ന 43കാരനാണ്‌ മരിച്ചത്‌. ശനിയാഴ്‌ചയായിരുന്നു മരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്‌ ഷിഗല്ലയെന്ന്‌ കണ്ടെത്തിയത്. ഇയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തേണ്ടതുണ്ട്‌.

ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. രോഗിയുടെ വിവരങ്ങൾ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്‌ കൈമാറിയതായി ജില്ലാ ആരോഗ്യവകുപ്പധികൃതർ അറിയിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ്‌ ഷിഗല്ലയെന്ന്‌ സ്ഥിരീകരിച്ച്‌ റിപ്പോർട്ട്‌ പുറത്തുവിട്ടിട്ടില്ല. വിശദവിവരം കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ സഹോദരങ്ങളായ കുട്ടികൾക്കും കോർപറേഷൻ പരിധിയിൽ കാച്ചേരിയിൽ ഒരു കുട്ടിക്കും ഷിഗല്ല സ്ഥിരീകരിച്ചിരുന്നു.



Related News




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home