Deshabhimani

വിമാനപാതയിൽ അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചു; തിരുവനന്തപുരത്ത് വിമാനങ്ങളുടെ ലാൻഡിങ് വൈകി

Thiruvananthapuram Airport
വെബ് ഡെസ്ക്

Published on Nov 18, 2026, 09:43 AM | 1 min read

തിരുവനന്തപുരം: ​തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗുരുതര സുരക്ഷാവീഴ്ച. രണ്ട് വിമാനങ്ങളുടെ ലാൻഡിങ്‌ വൈകി. വിമാനത്താവളത്തിനടുത്ത്‌ മുട്ടത്തറയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനുമതിയില്ലാതെ ക്രെയിൻ പ്രവർത്തിപ്പിച്ചതാണ് ആശങ്കയ്ക്കിടയാക്കിയത്‌. ഉയരത്തിൽ പ്രവർത്തിച്ചിരുന്ന ക്രെയിൻ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റഡാറിൽ പതിഞ്ഞതോടെ സുരക്ഷാ മുന്നറിയിപ്പ് നൽകുകയായിരുന്നു.


ഈ സമയം വിമാനത്താവളത്തിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. ഉടൻതന്നെ വിമാനത്താവള അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി ക്രെയിൻ മാറ്റാൻ നിർദേശിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം ക്രെയിൻ താഴ്ത്താനാകാതെ വന്നത് കൂടുതൽ ആശങ്കയുണ്ടാക്കി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ക്രെയിൻ താഴ്ത്തിയത്‌. പൂന്തുറ പൊലീസ്‌ കേസെടുത്തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home