ad
Deshabhimani

സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് മർദനം; വലിച്ചിഴച്ചു

CJP

അഭിജിത് ദിപ്കെ പ്രവര്‍ത്തകരെ അഭിസംബോധ ചെയ്യവെ മര്‍ദ്ദനം ഏല്‍ക്കുന്നു (Photo: Screengrab, X)

വെബ് ഡെസ്ക്

Published on Jun 15, 2026, 09:21 PM | 1 min read

ജയ്പുർ: കോക്രോച്ച് ജനതാ പാർടി സ്ഥാപകൻ അഭിജിത് ദിപ്കെയ്ക്ക് നേരെ ആക്രമണം. രാജസ്ഥാനിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധ പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യാനായി എത്തിയപ്പോഴായിരുന്നു അഭിജിത്തിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. പ്രവർത്തകരുടെ തോളിലേറി റാലിയെ അഭിസംബോധന ചെയ്യാൻ നീങ്ങുന്നതിനിടെ അപ്രതീക്ഷിതമായി സംഘർഷം ഉണ്ടാവുകയായിരുന്നു.





ആൾക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചിലർ അഭിജിത്തിന്റെ കഴുത്തിലെ സ്കാർഫ് വലിക്കുകയും പലതവണ മുഖത്തടിക്കുകയും ചെയ്തു. അക്രമികൾ അദ്ദേഹത്തെ മർദിക്കുന്നതും താഴേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടത്തുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home