Deshabhimani

സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപം; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നൽകി

pk Sreemathi
വെബ് ഡെസ്ക്

Published on Oct 12, 2026, 06:20 PM | 1 min read

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ വഴി വ്യാജ വാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായ

പി കെ ശ്രീമതി പൊലീസ് മേധാവിക്ക് പരാതി നൽകി.


"യുവതീ യുവാക്കൾ പാർടി ഓഫീസിൽ വച്ച് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റില്ല' -എന്ന് താൻ പറഞ്ഞ തരത്തിലാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. തന്റെ ഫോട്ടോയും പാർട്ടി ചിഹ്നവും ഉപയോഗിച്ച് കൃത്രിമമായി പോസ്റ്ററുകൾ നിർമ്മിച്ചാണ് പ്രചാരണം. പൊതുമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന തന്റെ സൽപേര് ഇല്ലാതാക്കാനും സ്ത്രീപക്ഷ-രാഷ്ട്രീയ നിലപാടുകളെ ഇകഴ്ത്തിക്കാണിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ.


"മോഹൻ തൃശൂർ' എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും "അതിനെ പാർടി ഓഫീസ് എന്നാണോ പറയാ...' എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രചരിപ്പിച്ചത്. ഇതിന് താഴെ മറ്റുള്ളവരെക്കൊണ്ട് കമന്റ് ചെയ്യിപ്പിച്ച് തന്നെ അപമാനിച്ചതായും പരാതിയിൽ പറയുന്നു. ഇതേ പോസ്റ്റ് "അഡ്വ.ഷീജ” എന്ന പേരിലുള്ള പ്രൊഫൈലിൽ നിന്നും പ്രചരിപ്പിച്ചിട്ടുണ്ട്. വ്യാജവാർത്ത നിർമിച്ച് തന്നെ അപമാനിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home