ബലാത്സംഗക്കേസ്; നോർവെ കിരീടാവകാശിയുടെ മകന് നാല് വർഷം തടവ്

image credit: bbc
ഒസ്ലോ: ബലാത്സംഗ കേസിൽ നോർവെ കിരീടാവകാശിയുടെ മകന് നാല് വർഷം തടവ് ശിക്ഷ. 2018നും 2024നും ഇടയിലായി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്തതുവെന്ന കേസിലാണ് മാരിയസ് ബോർഗ് ഹോയ്ബിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
ഓസ്സോ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗ കേസിൽ ബോർഗ് ഹോയ്ബിയുടെ മുൻ കാമുകിയും നോർവീജിയൻ ഇൻഫ്ലൂവൻസറുമായ മോര ഹോക്ലാൻഡ് മാത്രമാണ് പരസ്യമായി പേര് വെളിപ്പെടുത്തിയ ഇര. പരാതിക്കാരായ സ്ത്രീകൾക്ക് നഷ്ടപരിഹരം കൊടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ബലാത്സംഗം, ആക്രമണം, മയക്കുമരുന്ന് ഉപയോഗം, എന്നിങ്ങനെ 40ഓളം കുറ്റകൃത്യങ്ങൾ 29കാരനായ ഹോയ്ബിക്കെതിരെ ചുമത്തിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ ഹോയ്ബിയ നിഷേധിച്ചിരുന്നെങ്കിലും നാലെണ്ണത്തിൽ രണ്ട് കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. നോർവെ കിരീടാവകാശിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ മകനാണ് മാരിയസ് ബോർഗ് ഹോയ്ബി. അതുകൊണ്ട് തന്നെ ഹോയ്ബിക്ക് രാജകീയ പദവിയില്ല.










0 comments