ad
Deshabhimani

ഷാജിക്ക് റേഞ്ച് റോവർ നൽകിയത് പ്രത്യുപകാരം: വ്യവസായിയെ സിഎച്ച് സ്മാരക കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്താൻ‌ സര്‍ക്കാര്‍ നീക്കം

shaji1
വെബ് ഡെസ്ക്

Published on Sep 21, 2026, 07:07 PM | 1 min read

കോഴിക്കോട്: മന്ത്രി കെ എം ഷാജിയുടെ അത്യാഢംബര റേഞ്ച് റോവര്‍ യാത്ര കൂടുതൽ വിവാദത്തിലേക്ക്. ഷാജിക്ക് ആഢംബര കാർ നൽകിയ വ്യവസായിക്ക് സർക്കാരിൽ നിന്നും സഹായം ലഭിച്ചുവെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്വകാര്യ വ്യക്തിയിൽ‌ നിന്നും മന്ത്രി റേഞ്ച് റോവർ വാങ്ങി ഉപയോ​ഗിച്ചതും സർക്കാർ അനുമതിയില്ലാതെ നമ്പർ‌ പ്ലേറ്റും ബോർഡുമൊക്കെ ഘടിപ്പിച്ചതും വലിയ വാർത്തയായിരുന്നു.

നിയമവിരുദ്ധമായി മന്ത്രി ചെയ്ത പ്രവൃത്തി പുറത്തായതോടെ വാഹനം തിരിച്ചുനൽകി തടിതപ്പാനായിരുന്നു ഷാജിയുടെ ശ്രമം. എന്നാൽ, വാഹനം തിരിച്ചുനൽകിയെങ്കിലും നിയമപരമായ പ്രശ്നങ്ങൾ നിലനിൽ‌ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായിയായ യാക്കൂബിന് സഹായം നൽകുന്നതിന് വേണ്ടിയായിരുന്നു വാഹനം ഷാജിക്ക് ലഭിച്ചത് എന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സിഎച്ച് മുഹമ്മദ് കോയ സ്മാരക എച്ച്എസ്എസ് കമ്മിറ്റിയിലേക്ക് ഇയാളെ ഉൾപ്പെടുത്താനായിരുന്നു സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യാക്കൂബ് ഉൾപ്പെടെ 22 പേരെ കൂടി ഉൾപ്പെടുത്തി ജനറൽബോഡി ചേരണമെന്നാണ് നിർദ്ദേശം.നേരത്തെ ഹൈക്കോടതി തള്ളിയ ആവശ്യമാണ് മന്ത്രിയുടെ നിർദ്ദേശ പ്രകാരം നടപ്പിലാക്കുന്നത്. സെപ്റ്റംബർ 26ന് ജനറൽബോഡി ചേരണമെന്നാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്.


വിലകൂടിയ അത്യാഢംബര വാഹനം മന്ത്രിക്ക് യാക്കൂബ് നൽ‌കിയത് സംബന്ധിച്ച് നേരത്തെ സംശയങ്ങുയർന്നിരുന്നു. എന്നാലിപ്പോഴാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമായത്. ഭരണഘടനയോട് യഥാർഥമായ വിശ്വാസവും കൂറും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് മന്ത്രി പദവിയിലെത്തിയ ഷാജി ഭരണഘടനാ വിരുദ്ധമായി സ്വകാര്യ വ്യക്തിയുടെ വാഹനം വാങ്ങി അദ്ദേഹത്തിന് ആവശ്യമായ ‍കാര്യങ്ങള്‍ ചെയ്ത് നൽകുകയായിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home