ad
Deshabhimani

കെ എം ഷാജിയുടെ റേഞ്ച് റോവർ വിവാദം; ലീഗിൽ അതൃപ്തി

KM Shaji vehicle.jpg
വെബ് ഡെസ്ക്

Published on Sep 26, 2026, 07:58 AM | 1 min read

കോഴിക്കോട്: കെ എം ഷാജിയുടെ റേഞ്ച് റോവർ വിവാദത്തിൽ മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ലീഗ് മന്ത്രിയോടാവശ്യപ്പെട്ടത് പ്രകാരം നാളെ വിദേശയാത്രയിൽ നിന്ന് തിരിച്ചെത്തിയിട്ട് കെ എം ഷാജി മാധ്യമങ്ങളെ കാണും.


മന്ത്രി വിദേശത്തേക്ക് പോയതിനെത്തുടർന്ന് റേഞ്ച് റോവറിൽ മന്ത്രിയുടെ നമ്പർ പതിപ്പിച്ച വിഷയം വിവാദത്തിലായിരുന്നു. സ്വകാര്യ വാഹനത്തിൽ മന്ത്രി നമ്പർ പ്ലേറ്റ് പതിപ്പിച്ച് യാത്ര ചെയ്യുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. റിയാദിലെ വ്യവസായിയായ തില്ല​ങ്കേരി കാവുമ്പടിയിലെ സ്വകാര്യ വ്യക്തിയുടെ​ കെഎൽ 78 എ 0009 നമ്പർ റേഞ്ച്​ റോവർ കാറാണ്​ കേരള സ്​റ്റേറ്റ്​ 13 നമ്പറുംവച്ച്​ ഉപയോഗിക്കുന്നത്​.


എംഎൽഎ ആയിരിക്കുമ്പോഴും ഈ കാറാണ്​ കെ എം ഷാജി കണ്ണൂരിലെത്തിയാൽ ഉപയോഗിച്ചിരുന്നത്​. മന്ത്രിയായതോടെ പൂർണമായും ​അദ്ദേഹത്തിനായി ഉടമ വിട്ടുനൽകിയിരിക്കുകയാണ്​. തിരുവനന്തപുരത്തേക്ക്​ പോകുമ്പോൾ കോഴി​ക്കോട്ട്​ മന്ത്രിയുടെ ‘കസ്റ്റഡിയിൽ’തന്നെയാണ്​ ഇ‍ൗ കാർ സൂക്ഷിക്കുന്നത്​. ഇതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയെങ്കിലും വിഷയത്തിൽ ലീഗ് നേതാക്കൾ അതൃപ്തിയിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home