ad
Deshabhimani

മദ്യനയത്തിൽ മന്ത്രിസഭാ തീരുമാനം അം​ഗീകരിക്കുന്നതായി മന്ത്രി കെ എം ഷാജി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിനും ന്യായീകരണം

k m shaji
വെബ് ഡെസ്ക്

Published on Jul 02, 2026, 05:54 PM | 1 min read

ന്യൂഡൽഹി: സർക്കാരിന്റെ മദ്യനയത്തിൽ വിയോജിപ്പുണ്ടെങ്കിലും മന്ത്രിസഭാ തീരുമാനം അംഗീകരിക്കുമെന്ന് സംസ്ഥാന തദ്ദേശ ഭരണ മന്ത്രി കെ എം ഷാജി. ഡൽഹിയിൽ പത്രസമ്മേളനത്തിനിടെയാണ് ഷാജിയുടെ പ്രതികരണം. മദ്യനയത്തെ ലീ​ഗ് പിന്തുണച്ചില്ല. വിയോജിപ്പുകളുണ്ടായിരുന്നു. എന്നാലും മന്ത്രിസഭാ തീരുമാനം അം​ഗീകരിക്കും- ഷാജി പറഞ്ഞു.


സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ നിയമനത്തേയും മന്ത്രി ന്യായീകരിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ സംഘപരിവാർ സ്വഭാവത്തിലുള്ള ഒരു പ്രതികരണം കാണിച്ചു തരാനായിരുന്നു കെ എം ഷാജി ആവശ്യപ്പെട്ടത്. സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ള എൻ ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണറായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട്‌ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട്‌ നിയാസ്‌ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും മറ്റ്‌ ഉന്നത നേതാക്കൾക്കും കത്തയക്കുകയുണ്ടായി..


ഇക്കാര്യത്തിലും നിയാസിനെ കെ എം ഷാജി വിമർശിച്ചിരുന്നു. എന്നാൽ നിയാസ് മറുപടിയുമായി പരസ്യമായി രംഗത്തെത്തി. ഒരുസംഘിയെ സുപ്രധാന തസ്തികയിൽ നിയമിക്കുന്നതിനുവേണ്ടിയാണോ യുഡിഎഫുകാർ ഇത്രയധികം കഷ്ടപ്പെട്ടതെന്നും നിയാസ് തുറന്നടിച്ചു. തുടർന്നാണിപ്പോൾ യുഡിഎഫിനും മന്ത്രിസഭാ തീരുമാനത്തിനൊപ്പവും ലീ​ഗ് നിൽക്കുമെന്ന് ഷാജി തുറന്നുപറഞ്ഞത്.


അതേസമയം,പഞ്ചായത്തുകളുടെ ഫണ്ട്‌ വിഹിതം വെട്ടിക്കുറച്ചുവെന്ന പ്രതിപക്ഷത്തിന്റ നിയമസഭയിലെ ആരോപണം വസ്‌തുതയാണെന്ന് മന്ത്രി പറഞ്ഞു. മുൻ സർക്കാർ കൊണ്ടുവന്ന കെ സ്‌മാർട്ട്‌ മറ്റ്‌ സംസ്ഥാനങ്ങൾക്കുൾപ്പെടെ മികച്ച മാതൃകയാണെന്നും ഷാജി വ്യക്തമാക്കി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home