ജനവിധിയെ പരിഹസിക്കുന്ന കസേര കളി അപഹാസ്യം; കെ കെ ശൈലജ

കെ കെ ശൈലജ (Photo: Facebook)
തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിനുള്ളിലെ പിടിവലികൾക്കെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ. ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവൺമെന്റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ? എന്നും അവർ ചോദിക്കുന്നു. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി സര്‍ക്കാര്‍ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും ശൈലജ നൽകുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.
എൽഡിഎഫ് ൻ്റെപരാജയ
കാരണങ്ങൾ വിലയിരുത്തി
ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ
വികാസങ്ങൾ ശരിയായി ചർച്ച
ചെയ്തും ഞങ്ങൾ മുന്നോട്ടു
പോകും.
എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന
കസേര കളി തികച്ചും അപഹാസ്യമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
ഇത്ര വലിയ തർക്കമാണെങ്കിൽ
ഭാവിയിൽ ഗവണ്മെണ്ടിന്
ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ
കഴിയുമോ?
എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺ.
തയ്യാറായില്ലെങ്കിൽ കേരളം
കടുത്ത അരാജകത്വത്തിലേക്ക്
നീങ്ങും.









0 comments