കിരീടം പാലം റെഡിയാകുന്നു; കേരളത്തിലെ സിനിമാ ടൂറിസത്തിന് തുടക്കം: മന്ത്രി റിയാസ്

KIREEDAM BRIDGE
വെബ് ഡെസ്ക്

Published on Sep 21, 2025, 09:47 AM | 1 min read

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് സിനിമ ടൂറിസം പദ്ധതി ആദ്യമായി ആരംഭിക്കുന്നത് കേരളത്തിലാണ്. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ മലയാളിയുടെ മനസ്സിൽ നിന്ന് മായാത്ത, 'കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.





കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചു. ഇതിനകം തന്നെ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി വെള്ളായണി കായലിൻ്റെ ഭാഗമായ കിരീടം പാലവും പ്രദേശവും മാറിയിരിക്കുകയാണ്. കിരീടം പാലം സിനിമാ ടൂറിസം പദ്ധതി ഉടൻ തന്നെ പൊതുജനങ്ങൾക്കയി സമർപ്പിക്കും. അതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാമെന്നും മന്ത്രി കുറിച്ചു.


മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിൻ്റെ ഭാഗമായി ആരംഭിക്കുവാൻ ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനോടൊപ്പം സംസ്ഥാനത്തെ ലൊക്കേഷനുകളിൽ ലോകത്തേതു ഭാഷയിലുള്ള സിനിമകളുടെയും ഷൂട്ടിങ്ങ് നടത്താൻ വേണ്ടി നിരവധി പേർക്ക് എത്തിച്ചേരാനും അതിലൂടെ കേരളത്തെ ലോകത്തിനു മുമ്പാകെ കൂടുതലായി അവതരിപ്പിക്കുവാനുള്ള ചർച്ചകളും പ്രത്യേക മാർക്കറ്റിംഗും ആരംഭിക്കുന്നതായും മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home