ad
Deshabhimani

print edition കിഫ്‌ബിയുടെ ഭാവി അനിശ്ചിതത്വത്തിൽ

kiifb kerala
വെബ് ഡെസ്ക്

Published on May 30, 2026, 12:00 AM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയായി വി ഡി സതീശൻ ചുമതലയേറ്റശേഷമുള്ള കിഫ്‌ബി ഡയറക്‌ടർ ബോർഡിന്റെ ആദ്യയോഗം സുപ്രധാന തീരുമാനങ്ങളൊന്നുമില്ലാതെ പിരിഞ്ഞു. അടുത്തുതന്നെ വീണ്ടും ബോർഡ്‌ യോഗം ചേർന്നേക്കും. എന്നാൽ, ബജറ്റിന്‌ പുറത്തുള്ള വായ്‌പയെടുക്കലിനെ എതിർത്ത സതീശന്റെ പുതിയ നിലപാടിനെ ആശ്രയിച്ചായിരിക്കും കിഫ്‌ബിയുടെ ഭാവി. നയപ്രഖ്യാപന പ്രസംഗത്തിലും ഇ‍ൗ അവ്യക്തതയുണ്ട്‌.


കിഫ്‌ബിയുടെ ചെയർപേഴ്‌സൺ മുഖ്യമന്ത്രിയും വൈസ്‌ ചെയർപേഴ്‌സൺ ധനമന്ത്രിയുമാണ്‌. ഇപ്പോൾ രണ്ടും ഒരാളായതിനാൽ ഡയറക്‌ടർ ബോർഡിൽ മാറ്റം വരുത്തണമെങ്കിൽ നിയമഭേദഗതി വേണ്ടിവരും. 10 വർഷമായി ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറുടെ ചുമതല വഹിച്ച മുൻ ചീഫ്‌ സെക്രട്ടറി കെ എം എബ്രഹാം രാജിവച്ചിരുന്നു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ്‌ താൽകാലിക ചുമതല. വിരമിച്ച ഉന്നതോദ്യോഗസ്ഥർക്ക്‌ അവരുടെ കഴിവിനനുസരിച്ച്‌ ഏതെങ്കിലും ചുമതലയേൽപ്പിക്കുന്നതിനെയും സതീശൻ നേരത്തെ എതിർത്തിരുന്നു. അതിനാൽ മിനി ആന്റണി തുടരുമെന്നതിൽ ഉറപ്പില്ല.


കേത്‌ അംഗീകരിക്കാൻ യുഡിഎഫ്‌ തയ്യാറായിരുന്നില്ല. കിഫ്‌ബിയുടെ ഭാവി എന്താകുമെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ പഠിച്ചുവരുന്നേയുള്ളു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home