Deshabhimani

കിഫ്‌ബിയോട്‌ സർക്കാരിന്റെ കലിപ്പ്‌

print edition അനിശ്‌ചിതത്വത്തിൽ 491 പദ്ധതികൾ

kifbi .
avatar
ഒ വി സുരേഷ്‌

Published on Oct 23, 2026, 12:52 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിൽ വൻകുതിപ്പുണ്ടാക്കിയ കിഫ്‌ബി തുടരേണ്ടതില്ല എന്ന്‌ സർക്കാർ തീരുമാനിച്ചതോടെ നിലവിൽ പരിശോധനയിലുള്ള 251 പദ്ധതികളും ധനാനുമതിയായെങ്കിലും പണം അനുവദിക്കാതിരുന്ന 240 പദ്ധതികളും അനിശ്‌ചിതത്വത്തിൽ. കൂടുതൽ പദ്ധതികളും പൊതുമരാമത്ത്‌ വകുപ്പിന്റേതാണ്‌. റോഡ്, പാലം, ഫ്ലൈഓവർ തുടങ്ങി 83 നിർമാണപദ്ധതികളാണ്‌ പൊതുമരാമത്ത്‌ വകുപ്പിൽ മുടങ്ങുക.


പാലക്കാട്‌ ജില്ലയിലെ മുതലമട മാംഗോ പാർക്ക്‌, കോഴിക്കോട്‌ കൂത്താളിയിലെയും വേങ്ങേരിയിലെയും കോക്കനട്ട്‌ അഗ്രോപാർക്ക്‌, എറണാകുളം ചിലവന്നൂർ ബോട്ടുജെട്ടി നിർമാണമുൾപ്പെടെയുള്ള കനാൽ വികസനം, വള്ളത്തോൾ കൾച്ചറൽ കോംപ്ലക്‌സ്‌, ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള പദ്ധതികൾ, ആശുപത്രി വികസന പദ്ധതികൾ എന്നിവയും അനിശ്‌ചിത്വത്തിലായി. സംസ്ഥാന ബജറ്റിൽ നിർദേശിക്കപ്പെട്ട പദ്ധതികളാണ്‌ ഇവയിലേറെയും. കോസ്റ്റൽ ഷിപ്പിങ്‌ വകുപ്പിന്റെ ഭാഗമായുള്ള 10 പദ്ധതികളാണ്‌ കിഫ്‌ബിയുടെ പരിശോധനയിലുള്ളത്‌. വൈദ്യുതി ഉറപ്പാക്കാനുള്ള മൂന്ന്‌ പദ്ധതികൾ ഉ‍ൗർജമേഖലയിൽ ഉണ്ടായിരുന്നു. ആരോഗ്യമേഖലയിൽ 10 പദ്ധതികളുണ്ട്‌. കായികമേഖലയിൽ 18 പദ്ധതികളാണ്‌ മുടങ്ങുക. സ്റ്റേഡിയങ്ങളുടെ നവീകരണത്തിനും പുതിയവയുടെ നിർമാണത്തിനും പദ്ധതി തയ്യാറാക്കിയിരുന്നു. ജലസേചന വകുപ്പിന്റെ 20 പദ്ധതികൾ കിഫ്‌ബിയുടെ വിശദപരിശോധനയിലായിരുന്നു.

അടിസ്ഥാന സ‍ൗകര്യ വികസന മേഖലയിൽ 1205 പദ്ധതികളാണ്‌ കിഫ്‌ബിയുടേതായി ഉള്ളത്‌. ഇതിനുമാത്രം 76,486.52 കോടിയാണ്‌ അനുവദിച്ചത്‌. ലാൻഡ്‌ ബാങ്കിന്റെ ഭാഗമായുള്ള ഏഴ്‌ പദ്ധതികൾക്കായി 20,000 കോടിയാണ്‌ നിശ്‌ചയിച്ചത്‌. ഇതുൾപ്പെടെ 96,486.52 കോടിയാണ്‌ അനുമതിയായവ. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അവസാനമായി കിഫ്‌ബി അംഗീകരിച്ചതുൾപ്പെടെ 1.10 ലക്ഷം കോടിയുടേതാണ്‌ പദ്ധതികൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home