ad
Deshabhimani

print edition കിഫ്‌ബിയെ തകർക്കാൻ നീക്കം

kiifbi
വെബ് ഡെസ്ക്

Published on Jun 02, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ പശ്ചാത്തല വികസനത്തിന്‌ കരുത്തേകിയ കിഫ്‌ബിയെ കഴുത്തുഞെരിച്ച്‌ കൊല്ലാൻ വി ഡി സതീശൻ സർക്കാർ. അധികാരത്തിലിരുന്നപ്പോഴെല്ലാം കിഫ്‌ബിക്ക്‌ എതിരായിരുന്ന യുഡിഎഫ്‌ ഇത്തവണയും അതിനെ ഇല്ലാതാക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌ വ്യക്തം.


ബജറ്റിന്‌ പുറത്തുള്ള കടമെടുപ്പ്‌ അംഗീകരിക്കാത്ത യുഡിഎഫും മുഖ്യമന്ത്രി വി ഡി സതീശനും കിഫ്‌ബിയെ നിലവിലുള്ളതുപോലെ കൊണ്ടുപോകാൻ സാധ്യതയില്ല. നിലവിലുള്ള ജീവനക്കാരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കുന്നതോടെ കിഫ്‌ബിയുടെ ഭാവി അനിശ്‌ചിതത്വത്തിലാകും.


കേരളത്തിന്റെ അടിസ്ഥാനസ‍ൗകര്യ വികസനരംഗത്ത്‌ പത്തുവർഷത്തിലുണ്ടായ മാറ്റത്തിന്‌ അടിസ്ഥാനം കിഫ്‌ബിയാണ്‌. ബജറ്റിന്‌ പുറത്തുനിന്ന്‌ പണം കണ്ടെത്തി, വികസന സ്വപ്‌നങ്ങൾ സാക്ഷാൽക്കരിക്കാൻ കിഫ്‌ബിക്കായി. എടുക്കുന്ന വായ്‌പ തിരിച്ചടയ്‌ക്കാനും സംവിധാനം ഉണ്ടാക്കിയിരുന്നു. ഇനി തിരിച്ചടവ്‌ പ്രയാസമാകും. വായ്‌പകൾ നൽകാൻ തയ്യാറാകുന്നവരുടെ എണ്ണവും കുറയും. പദ്ധതികൾക്ക്‌ പണം നീക്കിവയ്‌ക്കാനുമാകില്ല.


കിഫ്‌ബി പുനഃസംഘടിപ്പിക്കുന്നത്‌ എങ്ങനെയാകുമെന്നതിൽ വ്യക്തതയില്ല. മുഖ്യമന്ത്രി ചെയർപേഴ്‌സണും ധനമന്ത്രി വൈസ്‌ ചെയർപേഴ്‌സണുമായാണ്‌ നിലവിലുള്ള ഡയറക്ടർ ബോർഡ്‌. മുഖ്യമന്ത്രിയും ധനമന്ത്രിയും ഒരാളായതിനാൽ ഭരണസമിതിയുടെ ഘടന മാറ്റണം.


പുതിയ നിയമനത്തിനും സാധ്യതയില്ല. വിരമിച്ച ഉദ്യോഗസ്ഥരായിരുന്നു തലപ്പത്ത്‌. സിഇഒ ഡോ. കെ എം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ്‌ നിലവിൽ ചുമതല. അവരെയും ഒഴിവാക്കുന്നതോടെ പരിചയസമ്പന്നർ തലപ്പത്തില്ലാതെയാകും. ബജറ്റ്‌ വരുന്പോൾ അറിയാം കിഫ്‌ബിയോടുള്ള നിലപാട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home