ad
Deshabhimani

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ: തട്ടിക്കൊണ്ടുപോയ 6 നാഗാ വംശജരെ വധിച്ചു; മണിപ്പൂരിൽ 24 മണിക്കൂർ ഹർത്താൽ

Manipur.jpg
വെബ് ഡെസ്ക്

Published on Jun 11, 2026, 06:42 AM | 1 min read

ഇംഫാൽ: വംശീയ കലാപം വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും വൻ ചോരച്ചൊരിച്ചിൽ. കഴിഞ്ഞ മാസം കുക്കി തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ആറ് നാഗാ വംശജരെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാംഗ്പോക്പി ജില്ലയിൽ നിന്നാണ് അതിക്രൂരമായി വികൃതമാക്കപ്പെട്ട നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.


സംഭവത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിലെ നാഗാ മേഖലകളിൽ നാഗാ വംശജരുടെ പരമോന്നത സംഘടനയായ യുണൈറ്റഡ് നാഗാ കൗൺസിൽ 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു. മെയ് 13-ന് ലെയ്ലോൺ വൈഫെയ് ഗ്രാമവാസികളും കുക്കി നാഷണൽ ഫ്രണ്ട്-പ്രസിഡന്റ് തീവ്രവാദികളും ചേർന്ന് തട്ടിക്കൊണ്ടുപോയ 18 നാഗാ വംശജരിൽ ഉൾപ്പെട്ട ആറ് പേരാണ് കൊല്ലപ്പെട്ടത്.


മനുഷ്യത്വരഹിതമായ ഈ ക്രൂരതയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായി അംഗീകരിക്കുന്നതുവരെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റെടുക്കില്ലെന്ന് നാഗാ ജനത പ്രഖ്യാപിച്ചു.


ഉപമുഖ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യംകൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻസ് സമാധാന കരാർ സംസ്ഥാന സർക്കാർ ഉടനടി റദ്ദാക്കണമെന്ന് യുണൈറ്റഡ് നാഗാ കൗൺസിൽ ആവശ്യപ്പെട്ടു.


രണ്ട് പാസ്റ്റർമാർ അടക്കമുള്ള നാഗാ വംശജരെ തട്ടിക്കൊണ്ടുപോകാൻ നേതൃത്വം നൽകിയ തീവ്രവാദികളെയും ലെയ്ലോൺ വൈഫെയ് വില്ലേജ് ചീഫിനെയും ഉടനടി അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറിയതായും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. നാഗാ-കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തടയാൻ സുരക്ഷാ സേന പ്രദേശത്ത് കനത്ത ജാഗ്രത പുലർത്തുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home