മലർപ്പൊടിക്കാരന്റെ സ്വപ്‌നമല്ല ; വികസനത്തിന്റെ നട്ടെല്ല്

print edition ഒമ്പതര വർഷം ; 90,562 കോടി , 
1190 പദ്ധതി

kiifb perumbalam bridge

പെരുമ്പളം 
പാലം

avatar
ഒ വി സുരേഷ്‌

Published on Nov 25, 2025, 04:15 AM | 2 min read


തിരുവനന്തപുരം

എൽഡിഎഫ്‌ സർക്കാരുകൾ ഒമ്പതര വർഷത്തിനിടെ കിഫ്‌ബിയിലൂടെ അംഗീകാരം നൽകിയത്‌ 90,562 കോടി രൂപയുടെ 1190 പദ്ധതികൾക്ക്‌. 70,562 കോടിയുടെ 1,183 അടിസ്ഥാന സ‍ൗകര്യ വികസന പദ്ധതികൾക്കും 20,000 കോടിയുടെ ഏഴ്‌ ഭൂമി ഏറ്റെടുക്കൽ പാക്കേജുകൾക്കുമാണ്‌ അംഗീകാരം. 21,881 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. 27,273 കോടിയുടെ പുരോഗമിക്കുന്നു. പൊതുമരാമത്ത്‌ വകുപ്പിനു കീഴിൽ 104 പദ്ധതി പൂർത്തിയാക്കി. ദേശീയപാത സ്ഥലമേറ്റെടുപ്പിന്‌ സംസ്ഥാന വിഹിതമായി 5,581 കോടി കൈമാറി.


വ്യവസായ രംഗത്ത്‌ ഭൂമി ഏറ്റെടുക്കാൻ 20,000 കോടി ചെലവഴിക്കുന്നുണ്ട്‌. വൈദ്യുതി മേഖലയിൽ ട്രാൻസ്‌ ഗ്രിഡ്‌ പദ്ധതിക്കായി 1,709 കോടി ചെലവഴിച്ചു. 579 സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചു. മത്സ്യവകുപ്പിന് കീഴിൽ 50 സ്‌കൂൾ കെട്ടിടങ്ങൾ നവീകരിച്ചു. 44,700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ആനക്കാംപൊയിൽ – മേപ്പാടി ടണൽ റോഡ്‌ നിർമാണത്തിന്‌ 2,135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതൽ അങ്കമാലിവരെ എംസി റോഡ്‌ വികസനത്തിന്‌ 1,900 കോടിയുടെ ഭരണാനുമതി. വിഴിഞ്ഞം – കൊല്ലം – പുനലൂർ വികസന ത്രികോണ പദ്ധതിക്ക്‌ കിഫ്‌ബിക്കുകീഴിൽ പ്രത്യേക ഉദ്ദേശ്യ കമ്പനി (എസ്‌പിവി) രൂപീകരണത്തിന്‌ അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2,227 കോടിയുടെ പ്രവൃത്തി നടക്കുന്നു.


തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സ‍ൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഒമ്പത്‌ താലൂക്ക്‌ ആശുപത്രിയുടെയും രണ്ട്‌ ജനറൽ ആശുപത്രികളുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാർ ക്യാൻസർ സെന്ററിന്റെയും നിർമാണം പൂർത്തിയാക്കി. 45 ആശുപത്രികളിൽ ഡയാലിസിസ്‌ യൂണിറ്റും 49 ഐസൊലേഷൻ വാർഡുകളും സജ്ജമാക്കി.


kiifb


മലർപ്പൊടിക്കാരന്റെ സ്വപ്‌നമല്ല ; വികസനത്തിന്റെ നട്ടെല്ല്

പതിറ്റാണ്ടുകൾക്കപ്പുറത്തെ വികസനം കിഫ്‌ബിയിലൂടെ കൺമുന്നിൽ യാഥാർഥ്യമാകുമ്പോൾ അന്പരപ്പോടെ നോക്കിനിൽക്കുകയാണ്‌ യുഡിഎഫും ബിജെപിയും. കിഫ്‌ബിക്കെതിരെ ആക്ഷേപങ്ങളുമായി പ്രതിപക്ഷം വന്നപ്പോൾ, കേന്ദ്ര ഏജൻസികളുടെ അന്വേഷണവും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ഗൂഢാലോചനയുമായി ബിജെപിയും രംഗത്തിറങ്ങി. ഇവരുടെ സംയുക്ത അട്ടിമറിനീക്കങ്ങളെ അതിജീവിച്ചാണ്‌ കിഫ്‌ബി കേരളവികസനത്തിന്റെ നട്ടെല്ലായി മാറിയത്‌.


‘മലർപൊടിക്കാരന്റെ സ്വപ്‌ന’മെന്നായിരുന്നു കിഫ്‌ബിയെക്കുറിച്ച്‌ പ്രതിപക്ഷത്തിന്റെ പരിഹാസം. കിഫ്‌ബിക്ക്‌ പ്രസക്തിയില്ലെന്നും അധികബാധ്യതയാണെന്നും പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ നിയമസഭയിൽ പ്രസംഗിച്ചു. റിസർവ്‌ ബാങ്കിന്റെ അനുവാദത്തോടെ മസാലബോണ്ട്‌ വഴി ഫണ്ട്‌ സമാഹരിച്ചപ്പോൾ‍ ഉയർന്ന പലിശയാണെന്നുപറഞ്ഞ്‌ എതിർത്തെങ്കിലും അതു തെറ്റാണെന്ന്‌ തെളിഞ്ഞു. ഓഡിറ്റില്ല എന്ന ഉണ്ടയില്ലാ വെടിയായിരുന്നു രമേശ്‌ ചെന്നിത്തലയുടെ വക. സിഎജി നിയമത്തിലെ 14–-ാം വകുപ്പുപ്രകാരമുള്ള ഓഡിറ്റിങ് നടക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.


ആദായനികുതിവകുപ്പിനെ ഇറക്കിയായിരുന്നു കേന്ദ്രസർക്കാറിന്റെ ആദ്യകളി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ഏതാനും ദിവസംമുമ്പ്‌ (മാർച്ച്‌ 25ന്‌) ആദായനികുതി സംഘം മാധ്യമങ്ങളെയുംകൂട്ടി പരിശോധനയ്ക്കെത്തി. ചാനലുകളിൽ ഫ്ലാഷ്‌, അന്തിച്ചർച്ച.. എന്നാൽ, രേഖകളെല്ലാം പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല. മസാല ബോണ്ടിന്റെ പേരിൽ ഇഡിയുംവന്നു. നിയമലംഘനമുണ്ടെങ്കിൽ കണ്ടെത്താൻ സംസ്ഥാന സർക്കാർ വെല്ലുവിളിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.


കിഫ്‌ബി വായ്‌പയെ മുൻനിർത്തി സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ വളഞ്ഞവഴിതേടി. കേരളത്തിലെ പ്രതിപക്ഷം കൈയടിച്ച്‌ പ്രോത്സാഹിപ്പിച്ചു. എന്നാൽ, കിഫ്‌ബിയുടെ സമാനഘടനയുള്ള ദേശീയപാത അതോറിറ്റി എടുക്കുന്ന വായ്‌പകളെ കേന്ദ്രസർക്കാരിന്റെ വായ്‌പാപരിധിയിൽപ്പെടുത്തിയതുമില്ല.


സാധ്യമാക്കി 25 വർഷത്തിനപ്പുറത്തെ വികസനം

ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ രംഗങ്ങളിൽ കേരളം കുതിച്ചപ്പോഴും അടിസ്ഥാന സ‍ൗകര്യ വികസന മേഖലയിൽ പിന്നിലായിരുന്നു. ഇ‍ൗ വിടവ്‌ നികത്തുക, സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ പ്രതിരോധിക്കുക, സന്പദ്‌ വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയാണ്‌ കിഫ്‌ബിവഴി എൽഡിഎഫ്‌ സർക്കാർ ലക്ഷ്യമിട്ടത്‌. ഇതിനായി, 1999ൽ സ്ഥാപിതമായ കിഫ്‌ബിയെ 2016ൽ നിയമ ഭേദഗതിയിലൂടെ ശാക്തീകരിച്ചു. 25 വർഷത്തിനപ്പുറത്തെ അടിസ്ഥാന സ‍ൗകര്യ വികസനമാണ്‌ കിഫ്‌ബി യാഥാർഥ്യമാക്കിയത്‌.


പൊതുമരാമത്ത്‌, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങിയ മേഖലകളിൽ കൈയൊപ്പു ചാർത്താൻ കിഫ്‌ബിക്കു കഴിഞ്ഞു. ഒരിക്കലും നടക്കില്ലെന്ന്‌ ഉപേക്ഷിച്ച ദേശീയപാതാ വികസനമടക്കം സാധ്യമാക്കി.


സംസ്ഥാന വരുമാനത്തിന്റെ ചെറിയൊരുപങ്ക്‌ വർഷംതോറും സർക്കാർ വിഹിതമായി കിഫ്‌ബിക്ക്‌ ലഭ്യമാക്കുന്നു. ഇതോടൊപ്പം റിസർവ്‌ ബാങ്കും സെബിയും അംഗീകരിച്ച നൂതന മാർഗങ്ങളിലൂടെയും കിഫ്‌ബി ധനസമാഹരണം നടത്തുന്നു.


kiifb






deshabhimani section

Related News

View More
0 comments
Sort by

Home