ad
Deshabhimani

print edition ആവേശമായി വിളംബര ജാഥ; കെജിഒഎ വജ്രജൂബിലി സമ്മേളനത്തിന് നാളെ പതാക ഉയരും

KGOA.jpg
വെബ് ഡെസ്ക്

Published on May 22, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഗസറ്റഡ് മേഖലയിലെ ജീവനക്കാരുടെ സമരസംഘടന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) വജ്രജൂബിലി സമ്മേളനത്തിന് ശനിയാഴ്ച പതാക ഉയരും. സമ്മേളന പ്രചാരണാർഥം തിരുവനന്തപുരം സൗത്ത്,- നോർത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.


ജനറൽ ആശുപത്രി ജങ്ഷനിൽനിന്ന്‌ ആരംഭിച്ച നോർത്ത് ജില്ലയുടെ ജാഥയും സ്പെൻസർ ജങ്ഷനിൽനിന്നുള്ള സൗത്ത് ജില്ലയുടെ ജാഥയും സമ്മേളന നഗരിയായ വി സോമനാഥൻ നഗറിൽ സമാപിച്ചു.


വജ്രജൂബിലി സമ്മേളനം വി സോമനാഥൻ നഗറിൽ (എ കെ ജി ഹാൾ) ശനി രാവിലെ ഒമ്പതിന് പതാക ഉയർത്തലോടെ ആരംഭിക്കും. സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും അന്ന്‌ നടക്കും. വൈകിട്ട് അഞ്ചിന് പ്രതിനിധി സമ്മേളനം പ്രഭാത് പട്നായിക് ഉദ്ഘാടനം ചെയ്യും.


ചൊവ്വാഴ്ച ആയിരത്തോളം പേർ പങ്കെടുക്കുന്ന പ്രകടനത്തോടെ സമ്മേളനം സമാപിക്കും. പൊതുസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വി സോമനാഥൻ നഗർ (എ കെ ജി ഹാൾ), ഡോ. കെ എൻ പണിക്കർ നഗർ (സെന്റ് ജോസഫ്സ് സ്കൂൾ), വി എസ് അച്യുതാനന്ദൻ നഗർ (ഇ കെ നായനാർ പാർക്ക്) എന്നിവയാണ് സമ്മേളന നഗറുകൾ.


വ്യാഴാഴ്ച വിളംബര ജാഥകൾ കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രനും ജനറൽ സെക്രട്ടറി എം ഷാജഹാനും ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എം എൻ ശരത്‌ചന്ദ്രലാൽ, ജയൻ പി വിജയൻ, വൈസ് പ്രസിഡന്റ് ഡോ. സി ജി സോമരാജൻ, വനിതാ കമ്മിറ്റി കൺവീനർ ജെ ജോസഫൈൻ, സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ജി കെ മണിവർണൻ, എ എസ് ദിലീപ്, സൗത്ത് ജില്ലാ സെക്രട്ടറി സുരേഷ് ബാബു, പ്രസിഡന്റ് പി സി സന്തോഷ്, നോർത്ത് ജില്ലാ സെക്രട്ടറി സജി സത്യശീലൻ, പ്രസിഡന്റ് ഷമ്മി ബേക്കർ തുടങ്ങിയവർ നേതൃത്വം നൽകി. സമാപനയോഗത്തിൽ എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home