print edition 'റീകോഡ് കേരള വിഷൻ 2031' ന്റെ ഭാഗമാകാൻ കെ ഫോൺ

കൊച്ചി
‘റീകോഡ് കേരള വിഷൻ 2031’ ഐടി സെമിനാറിൽ കെ ഫോണും ഭാഗമാകും. ഐടി മേഖലയുടെ വികസനരൂപരേഖ രൂപപ്പെടുത്താനും വിലയിരുത്താനുമായി സംസ്ഥാന ഐടി വകുപ്പാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
"ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ബിൽഡിങ് എ കൊളാബറേറ്റീവ് ഡിജിറ്റൽ ഇക്കോസിസ്റ്റം ഫോർ കേരള’ വിഷയത്തിൽ കെ ഫോൺ പാനൽ ചർച്ച സംഘടിപ്പിക്കും. കൊച്ചി കിൻഫ്ര ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘റീകോഡ് കേരള വിഷൻ 2031’ ഐടി സെമിനാർ ചൊവ്വ രാവിലെ ഒന്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് റീകോഡ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://recodekerala.in/ ലൂടെ മുൻകൂർ രജിസ്റ്റർ ചെയ്യാം.








0 comments