ad
Deshabhimani

print edition കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണം; വികസന വിപ്ലവത്തിന്‌ 
 30 വയസ്സ്‌

a
avatar
ഒ വി സുരേഷ്‌

Published on Aug 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ലോകത്തിനുമുന്നിൽ കേരളത്തിന്റെ അഭീമാനമുയർത്തിയ മഹാമാതൃകയായ ജനകീയാസൂത്രണത്തിന്‌ മുപ്പത്‌ വയസ്‌. 1996ൽ നാളതുവരെയുള്ള വികസനാസൂത്രണത്തിന്റെ ചരിത്രം മാറ്റിക്കുറിച്ചത്‌ ജനകീയാസൂത്രണമാണ്‌. നാടിന്റെ ആവശ്യമറിഞ്ഞ്‌, പ്രാദേശിക സർക്കാരുകളിലൂടെ നടപ്പാക്കുന്ന ചരിത്രപരമായ തീരുമാനം. മുൻമാതൃകകളില്ലാത്ത ജനകീയാസൂത്രണം ഇന്നും ലോകത്തിനുമുന്നിൽ തലയെടുപ്പോടെ നിൽക്കുന്നു.


1996 ആഗസ്‌ത്‌ 17നാണ്‌ എൽഡിഎഫ്‌ സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്‌ തുടക്കം കുറിച്ചത്‌. മുഖ്യമന്ത്രി ഇ കെ നായനാരും തദ്ദേശ മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിയുമായിരുന്നു. പ്രഥമ മുഖ്യമന്ത്രി ഇ എം എസിന്റെ അധ്യക്ഷതയിൽ ഉന്നതാധികാര മാർഗനിർദേശക സമിതി ചേർന്നു. അന്നത്തെ സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. തോമസ്‌ ഐസക്‌ സുപ്രധാന ചുമതലക്കാരനായി. 1995 ആഗസ്‌തിൽ ഇ എം എസിന്റെ നേതൃത്വത്തിൽ എ കെ ജി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ഒന്നാം കേരള പഠന കോൺഗ്രസിലാണ്‌ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആശയരൂപീകരണവും പിറവിയും.


വിഭവങ്ങളുടെ മൂന്നിലൊന്നുപങ്കും അധികാരവും താഴെത്തട്ടിലേയ്‌ക്ക്‌ കൈമാറാനുള്ള തീരുമാനം വിപ്ലവകരമായിരുന്നു. അധികാരങ്ങൾ ലഭിച്ചതോടെ തദ്ദേശസ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളായി. ആസൂത്രണവും നിർവഹണവും സ്വയം നടത്തി. മാർനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ കൂടെനിന്നു. വാർഡുകളിൽ വോട്ടർമാർ ഒത്തുചേർന്ന്‌ ആവശ്യങ്ങൾ ചർച്ചചെയ്‌ത്‌ നടപ്പിലാക്കി. ഗ്രാമപഞ്ചായത്തുകളായിരുന്നു ഏറ്റവും വലിയ ഗുണഭോക്താക്കൾ. നാടിന്റെ ഇടവഴികളിലേക്കുകൂടി വികസനമെത്തി. ജനങ്ങൾ വികസനത്തിൽ പങ്കാളികളായി. റോഡും വീടും പാലവും ആശുപത്രിയും സ്കൂളുമൊക്കെ നിർമിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളും മെച്ചപ്പെട്ടു. സ്‌ത്രീകൾ കൂടുതലായി പൊതുരംഗത്തേക്കും അധികാര കേന്ദ്രങ്ങളിലേക്കുമെത്തി. കുടുംബശ്രീ നിലവിൽവന്നു. ദാരിദ്ര്യനിർമാർജനത്തിൽ കേരളത്തിന്റെ മുന്നേറ്റവും ജനകീയാസൂത്രണത്തിലൂടെതന്നെ.


സംസ്ഥാനത്ത്‌ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോഴെല്ലാം ജനകീയാസൂത്രണത്തെ തകർക്കാൻ ശ്രമിച്ചു. നൽകിയ അധികാരങ്ങൾ തിരിച്ചെടുത്തില്ലെങ്കിലും വികസനത്തിന്‌ പണം നൽകാതെ പിടിച്ചുവച്ചു. ഇപ്പോഴും തദ്ദേശസ്ഥാപനങ്ങൾക്കുള്ള അർഹമായ വിഹിതം നൽകാതെ തടഞ്ഞുവച്ചിരിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home