ad
Deshabhimani

ശബരിമല സാമ്പത്തിക ക്രമക്കേട്: ആന്റോ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി കെ പി ഉദയഭാനു

KP Udayabhanu.jpg
വെബ് ഡെസ്ക്

Published on Jan 27, 2026, 12:02 PM | 1 min read

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ പത്തനംതിട്ട എംപി ആന്റോ ആന്റണിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനു.


ശബരിമല തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ചിരുന്ന തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ആന്റോ ആന്റണി പണം കൈപ്പറ്റിയതായി ഉദയഭാനു ആരോപിച്ചു.


തിരുവല്ലയിലെ ഈ സ്ഥാപനത്തിലെ പണമിടപാടുകളിൽ വലിയ രീതിയിലുള്ള ദുരൂഹത നിലനിൽക്കുന്നതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും മറ്റ് സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് എംപിക്കെതിരെ ഈ ആരോപണം ഉയർന്നിരിക്കുന്നത്.


എംപിയുടെ ഭാഗത്തുനിന്നുണ്ടായ ദുരൂഹമായ പണമിടപാടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ശബരിമല തന്ത്രിയുമായി അടുത്ത ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് ജനപ്രതിനിധി പണം കൈപ്പറ്റിയത് ഗൗരവകരമായ വിഷയമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിന് പിന്നിലെ വസ്‌തുതകൾ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വ്യാജപ്രചാരണം നടത്തുന്നവർക്ക് പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങൾ ഇതോടെ വ്യക്തമായിരിക്കുകയാണെന്നും കെ.പി. ഉദയഭാനു ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home