ഓണം മഴയിൽത്തന്നെ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തിയായി മഴ പെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്താകെ പരക്കെ മഴ ലഭിക്കുന്നുണ്ട്. വടക്കൻ ജില്ലകളിൽ വിവിധ മുന്നറിയിപ്പുകളും കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സഞ്ചാരികളിൽ മുന്നറിയിപ്പ് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും നിർദേശമുണ്ട്. ജലാശയങ്ങളുടെ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോലീസ്, ദുരന്ത നിവാരണം, അഗ്നിശമന രക്ഷാ സേന എന്നിവയുടെ കണ്ട്രോൾ റൂമുകളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.










0 comments