ഹോർമുസിലും റൊമാനിയയിലും കപ്പലാക്രമണം; 24 ഓളം ഇന്ത്യക്കാർ സുരക്ഷിതർ

റൊമാനിയയിൽ വച്ച് ആക്രമിക്കപ്പെട്ട കപ്പൽ
തെഹ്റാൻ: ഹോർമുസ് കടലിടുക്കിലും റൊമാനിയയിലുമായുണ്ടായ കപ്പൽ ആക്രമണങ്ങളിൽ 24 ഓളം ഇന്ത്യക്കാർ സുരക്ഷിതർ. ഇന്നലെയാണ് ഹോർമുസ് കടലിടുക്കിൽ 15 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന ക്രൂഡ് ഓയിൽ ടാങ്കർ എംടി എസ്ടി 3 (MT ST 3) എന്ന കപ്പലിന് നേരെ പ്രൊജക്ടിൽ ആക്രമണമുണ്ടായത്.
ഒക്ടോബർ 14 ന് റൊമാനിയയിലെ സുലിന ആങ്കറേജിൽ ഒമ്പത് ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന കെമിക്കൽ ടാങ്കർ യാരാ ജെ (YARA J) എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സമുദ്ര ഗതാഗതത്തിനും വാണിജ്യ ഷിപ്പിംഗിനും നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
വാണിജ്യ കപ്പലുകൾ, നാവികർ, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സമുദ്ര വാണിജ്യത്തിന്റെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഒഴുക്കും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഉയർത്തിപ്പിടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അതേസമയം, ഒക്ടോബർ 11 ന് സോഹർ ആങ്കറേജിൽ 11 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച നിക്കരാഗ്വ പതാകയുള്ള ടാങ്കർ എംടി പെട്രോ ഡോൾഫിൻ ഡ്രോൺ ആക്രമണത്തിന് വിധേയമായതിനെത്തുടർന്ന് രണ്ട് ഇന്ത്യക്കാരെ കാണാതായിരുന്നു.








0 comments