Deshabhimani

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി എസ്എഫ്ഐ യുകെ; ലണ്ടനിലും പ്രതിഷേധം

SFI UK.jpg
വെബ് ഡെസ്ക്

Published on Oct 17, 2026, 08:07 AM | 1 min read

ലണ്ടൻ: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിലും പ്രതിഷേധം. ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ എസ്എഫ്ഐ യുകെ പ്രതിഷേധം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സുതാര്യത കാത്തുസൂക്ഷിക്കണമെന്നും ജനാധിപത്യം പാലിക്കപ്പെടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


വലതുസംഘടനകളുടെ ഭാഗത്ത് നിന്ന് പ്രതിഷേധത്തെ അട്ടിമറിക്കാൻ ശ്രമമുണ്ടായെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്ഐ യുകെ അറിയിച്ചു. ഇന്ത്യയിലെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണകൂടം രാജ്യത്ത് സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.


ഇന്ത്യയിൽ പ്രതിഷേധിക്കുന്നവരുടെ മുദ്രാവാക്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കേന്ദ്രം അക്രമത്തിലൂടെ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ജനാധിപത്യം കാത്തുസൂക്ഷിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.


അത് മറന്നാണ് അട്ടിമറിക്ക് ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ജനരോഷത്തെ മറികടക്കാനാകില്ല. ഗ്യാനേഷ് കുമാറിന്റെ രാജി വരെ സമരം തുടരാൻ തീരുമാനിച്ചിരിക്കുന്ന സംഘടനകൾക്ക് എസ്എഫ്ഐ യുകെ ഐക്യദാർഢ്യം രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home