ad
Deshabhimani

അടുത്ത അഞ്ച് ദിവസം ശക്തമായ മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Rain.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 20, 2026, 01:44 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ചുവടെ,


20/06/2026: വയനാട്, കണ്ണൂർ


21/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്


22/06/2026: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്


23/06/2026: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.


അതേസമയം രാജ്യത്ത് ഇടവപ്പാതി വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്ത ഒരാഴ്ചക്കാലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും രാജ്യത്ത് ഏറ്റവും ശക്തമായ മഴ പെയ്യാൻ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ജൂൺ 19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും കനത്ത മഴ പെയ്തേക്കാം. തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ പ്രദേശങ്ങളിൽ ജൂൺ 19 നും 21 നും ഇടയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. തീരദേശ കർണാടകയിൽ ജൂൺ 21 മുതൽ 25 വരെയും, കർണാടകയുടെ വടക്കൻ-തെക്കൻ ഉൾപ്രദേശങ്ങളിൽ ജൂൺ 22, 23 തീയതികളിൽ അതിശക്തമായ മഴയുണ്ടായേക്കും. ഇതിനുപുറമേ, ലക്ഷദ്വീപിൽ ജൂൺ 21-ഓടെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home