ad
Deshabhimani

വിഴിഞ്ഞം ഓഹരി കൈമാറ്റം: മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് അം​ഗീകരിക്കാനാവില്ല- എം വി ​ഗോവി​ന്ദൻ

M V Govindan
വെബ് ഡെസ്ക്

Published on Jul 02, 2026, 11:13 AM | 1 min read

കോഴിക്കോട്: കൺസഷൻ കരാറിന്‌ വിരുദ്ധമായി വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിക്ക്‌ കൈമാറാനുള്ള അദാനിയുടെ നടപടി അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം അം​ഗീകരിക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.


കരാർ പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറാൻ സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണം. എന്നാൽ, ഇ‍ൗ വ്യവസ്ഥ മറികടന്നാണ്‌ അദാനി ഗ്രൂപ്പ്‌, ലോകത്തെ വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സിക്ക്‌ ഓഹരി വിൽക്കാൻ ശ്രമിക്കുന്നത്. അദാനിയുമായി ബന്ധപ്പെട്ട് ബാ​ഗ്ലൂർ യാത്ര സംഘടിപ്പിച്ച, വിവിധ ഡീലുകൾ അതിന്റെ തുടർച്ചയിൽ ധവളപത്രത്തിൽ വരെ കൂട്ടിചേർത്ത മുഖ്യമന്ത്രി പത്രങ്ങളിലൂടെ മാത്രമെ ഇക്കാര്യങ്ങൾ അറിയൂ എന്ന് വിശദീകരിക്കുന്നത് അം​ഗീകരിക്കാൻ സാധിക്കുന്നതോ ഉൾക്കൊള്ളാൻ കഴിയുന്നതോ അല്ലെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home