മദ്യനികുതിയളവിൽ നാടിനെന്ത് ലാഭം? മുൻകൈ എടുക്കുന്നത് മുഖ്യമന്ത്രി; വൻതോതില്‍ മദ്യവ്യാപനം ഉണ്ടാകും: പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: കോർപറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. നിയമസഭയുടെ നടപടിക്രമങ്ങൾ എല്ലാം കാറ്റിൽപറത്തിയാണ് ധനകാര്യബിൽ പാസാക്കിയത്. പുതുക്കിയ ബജറ്റിന്റെ ഷെഡ്യൂൾ സഭയിൽവന്നപ്പോൾ ധനബിൽ ഉണ്ടായിരുന്നില്ല. എന്നാൽ ബജറ്റ് അവതരണത്തിന് ശേഷം സഭാസമ്മേളനത്തിന്റെ രണ്ടാംപാദത്തിലാണ് മദ്യക്കമ്പനിക്കുള്ള നികുതിയിളവിന് സാധൂകരണം നൽകാൻ വളരെ ധൃതിപ്പെട്ട് ധനകാര്യബിൽ അജണ്ടയിൽ തിരുകികയറ്റുന്നത്. ചില മദ്യക്കമ്പനികളെ സഹായിക്കുക എന്നതായിരുന്നു ഇതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യമെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന കഴിഞ്ഞ് മാത്രമാണ് നികുതി നിർദേശങ്ങളുള്ള ധനബിൽ സാധാരണനിലയിൽ പാസാക്കുക. പക്ഷേ ഇക്കാര്യത്തിൽ സബ്ജക്ട് കമ്മിറ്റി ചേരാൻ സമയംപോലും നിശ്ചയിച്ചില്ല. ഇത്തരമൊരു ബിൽ പാസാക്കാൻ അനാവശ്യമായ ധൃതിയും വാശിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. മുഖ്യമന്ത്രി വി ഡി സതീശൻ തന്നെയാണ് ഇക്കാര്യത്തിൽ കടുംപിടുത്തം കാട്ടിയത്. ഏത് മാർഗത്തിലൂടെയും മദ്യക്കമ്പനികൾക്ക് നികുതിയിളവ് നൽകണമെന്ന വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്.
ബജറ്റിൽ നിർദേശം വന്നെങ്കിലും യുഡിഎഫാണ് അവസാന തീരുമാനമെടുക്കുക എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ആ ഉറപ്പൊക്കെ വെറും പ്രഹസനമായി. ധനബിൽ പാസാക്കിയാൽ പിന്നെ യുഡിഎഫിലെ ചർച്ചയ്ക്കെന്ത് പ്രസക്തിയാണുള്ളത്. നികുതിയിളവോടെ സമൂഹത്തിലാകെ വൻതോതിലുള്ള മദ്യവ്യാപനം ഉണ്ടാകും. വിലകുറഞ്ഞരീതിയിൽ മദ്യംലഭ്യമാകും. ബന്ധപ്പെട്ട പാർടിയിലും മുന്നണിയിലും ചർച്ചചെയ്ത്, മന്ത്രിസഭ അറിഞ്ഞുകൊണ്ടാണ് സാധാരണ ഇത്തരമൊരു കാര്യത്തിൽ ഏതൊരു സർക്കാരും തീരുമാനമെടുക്കുക. എന്നാൽ മുഖ്യമന്ത്രിയൊഴികെ ഇതിന്റെയെല്ലാം നേതൃത്വത്തിലിരിക്കുന്ന ആരും ഈ നികുതിയിളവ് അറിഞ്ഞുപോലുമില്ല. സ്വന്തം പാർടിയിലും മുന്നണിയിലും നിന്നും വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നുവന്നിട്ടും അതൊന്നും വകവെക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
ബിവറേജസ് കോർപറേഷന് മാത്രമേ കേരളത്തിൽ മദ്യവിൽപനയ്ക്ക് അധികാരമുള്ളു. അവർക്ക് വീര്യംകുറഞ്ഞ മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയില്ലെങ്കിൽ എങ്ങനെ നികുതിയിളവ് നൽകിയ മദ്യം വിൽക്കാനാകും എന്ന വിചിത്രവാദവും മുഖ്യമന്ത്രി സഭയിൽ ഉയർത്തി. എന്നാൽ ബിവറേജസ് കോർപറേഷനോ സർക്കാരോ ഇങ്ങനെ മദ്യംവിൽക്കാൻ ഉദ്ദേശിക്കുന്നണ്ടോ എന്നകാര്യം വ്യക്തമായി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ബിവറേജസ് കോർപറേഷൻ വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചില്ലെങ്കിൽ എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് നികുതിയിളവ് നൽകുന്നത്? കോൾഡ് സ്റ്റോറേജിൽ വെക്കാനുള്ളതാണോ നിയമനിർമാണം? ബക്കാഡിക്ക് നിയമവിരുദ്ധമായി നികുതിയിളവ് നൽകാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻകൈ എടുക്കുന്നു എന്ന് വ്യക്തമാണ്. വൻകിട മദ്യക്കമ്പനികളെ വഴിവിട്ട് സമീപിക്കാൻ നിയമനിർമാണ സഭയെ ദുരുയോഗം ചെയ്തുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി ഒറ്റയടിക്ക് വെട്ടിക്കുറച്ച് ആർക്കുവേണ്ടിയാണ്? ഇതുകൊണ്ട് നാടിനെന്താണ് ലാഭം? സർക്കാരിനെന്താണ് ലാഭം? മദ്യക്കമ്പനിക്കാണ് ഇതിലൂടെ ലാഭമുണ്ടാകുന്നത്. നികുതി നിരക്ക് വിജ്ഞാപനം ചെയ്യപ്പെട്ടുകഴിഞ്ഞാൽ വിൽപ്പന നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ല. വിൽക്കാൻ താൽപര്യമുള്ള മദ്യക്കമ്പനികൾ കോടതിയെ സമീപിച്ചാൽ അനുകൂല ഉത്തരവ് ലഭിക്കില്ല എന്ന ഉറപ്പ് സർക്കാരിനുണ്ടോ? യുവതലമുറ വീര്യംകുറഞ്ഞ മദ്യത്തിൽ ആകൃഷ്ടരാകുന്ന അവസ്ഥവന്നാൽ പിന്നീട് വീര്യംകുറഞ്ഞ ലഹരിയിലേക്ക് കടക്കുന്നതിനാണ് ഇടയാക്കുക. ഈ സാമൂഹ്യവിപത്ത് യുഡിഎഫ് സർക്കാർ തിരിച്ചറിയുന്നുണ്ടോ? സ്പിരിറ്റ് അധിഷ്ടിതമായ മദ്യത്തിന് ഒരു നികുതിയളവും ഇതേവരെ കേരളത്തിൽ നൽകിയിട്ടില്ല.
പ്രതിപക്ഷം ഈ വിഷയത്തെ പെരുപ്പിക്കുകയാണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. പ്രതിപക്ഷത്തോടൊപ്പം വേറെ ചിലരും കൂടി കൂടിയിട്ടുണ്ടെന്നും പരിഹാസപൂർവം മുഖ്യമന്ത്രി പറയുകയുണ്ടായി. ആരാണ് ഈ വേറെ ചിലർ? പ്രതിപക്ഷം ഉന്നയിച്ച ആശങ്ക അംഗീകരിച്ചവരിൽ ഒരാൾ മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരനും മറ്റൊരാൾ മുൻ എംപി ടി എൻ പ്രതാപനുമാണ്. കെ സി വേണുഗോപാലും എക്സൈസ് മന്ത്രിയും തങ്ങളുടേതായ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. യുഡിഎഫിലെ ചില ഘടകകക്ഷിനേതാക്കളും മതമേലധ്യക്ഷന്മാരും ഈ പ്രശ്നത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. നിരുത്തരവാദപരവും ഏകപക്ഷീയവും സമൂഹത്തിന് ദോഷകരവുമായ തീരുമാനമാണ് മദ്യനികുതിയിളവെന്നും പിണറായി പറഞ്ഞു.











0 comments