ad
Deshabhimani

കെ സുധാകരന്റെ ഗുണ്ടായോഗത്തില്‍ പങ്കെടുത്ത 'തൂഫാൻ ' ഒരു പോരാളികൂടി അറസ്റ്റിൽ

Operation Toofan Controversy.jpg
വെബ് ഡെസ്ക്

Published on Jul 02, 2026, 01:02 PM | 1 min read

കൊച്ചി: കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരൻ എംപി വിളിച്ച 'ഗുണ്ടകളുടെ തൂഫാൻ' യോഗത്തിൽ പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി ബിലാലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിലെ പ്രതിയാണ് ബിലാൽ.


നഗരത്തിന്‌ പുറത്ത്‌ ഒരു ഹോട്ടലിലെ മിനി കോൺഫറൻസ്‌ ഹാളിലായിരുന്നു യോഗം. കോൺഗ്രസുമായും വിശേഷിച്ച്‌ കെ സുധാകരനുമായും അടുപ്പംപുലർത്തുന്നവരാണ്‌ യോഗത്തിൽ പങ്കെടുത്തവരെല്ലാം. വിവിധ ജില്ലകളിൽ നൂറിലേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇരുപതോളംപേരാണ്‌ യോഗത്തിൽ പങ്കെടുത്തത്‌.


യോ​ഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി സ്വദേശി ഷിബുവിനെ ബാറിൽ ആക്രമണം നടത്തിയതിന് കഴിഞ്ഞ ദിവസം മട്ടാഞ്ചേരി പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. സുധാകരന്റെ യോഗത്തിൽ ഷിബു മുൻനിരയിൽ ഇരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കുപ്രസിദ്ധ ഗുണ്ട, ക്രിമിനൽ സംഘങ്ങളുടെ യോഗം കൊച്ചിയിൽ കഴിഞ്ഞദിവസമാണ്‌ കെ സുധാകരൻ വിളിച്ചത്‌. ക്രിമിനൽ കേസുകളുടെ വിശദാംശങ്ങൾ ചോദിച്ച സുധാകരൻ ആഭ്യന്തരവകുപ്പ്‌ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ ഇവരുമായി പങ്കിട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home