ഫോണുകളും വാട്സ്ആപ്പ് ചാറ്റുകളും നിരീക്ഷിക്കപ്പെടുന്നു; കേന്ദ്രത്തിനെതിരെ ആരോപണവുമായി അഭിജീത് ദിപ്കെ

ന്യൂഡൽഹി : തങ്ങളുടെ ഫോണുകളും വാട്സ്ആപ്പ് ചാറ്റുകളുമെല്ലാം നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ആരോപണവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കൊണ്ട് ജന്തർ മന്ദിറിൽ നടക്കുന്ന കോക്ക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം പതിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രതിഷേധത്തെക്കുറിച്ച് സിജെപി അംഗങ്ങൾ തമ്മിലുള്ള ചർച്ചകൾ പോലും പുറത്തറിയിന്നുണ്ടെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയായിരുന്നു പരാതിയുന്നയിച്ചത്. സർക്കാർ സംവിധാനത്തിനുള്ളിലെ സ്രോതസ്സുകളിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു. ഞങ്ങളുടെ ഫോണുകൾ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണത്തിലാണ്. പരസ്പരം സംസാരിച്ച കാര്യങ്ങൾ കൃത്യമായി അവർക്ക് അറിയാൻ സാധിക്കുന്നു, അഭിജീത് ദിപ്കെ എക്സിൽ കുറിച്ചു.
പ്രതിഷേധത്തിന് പിന്തുണയുമായെത്തിയ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.











0 comments