വൈകി എങ്കിലും, കാലവര്‍ഷ കുളിരിൽ ഡൽഹി; ജൂലൈ വരെ വൈകിയത് 2021-ന് ശേഷം ആദ്യം

ന്യൂഡൽഹി: കടുത്ത വേനൽച്ചൂടിൽ വെന്തുരുകിയ തലസ്ഥാന നഗരിക്ക് ആശ്വാസമേകി തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങി. സാധാരണയായി ജൂൺ 27-ഓടെ എത്താറുള്ള മൺസൂൺ ഇത്തവണ അഞ്ച് ദിവസം വൈകി വ്യാഴാഴ്ചയാണ് നഗരത്തിൽ പ്രവേശിച്ചത്. കാലവർഷം എത്തിയതോടെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ മഴ ലഭിച്ചു.
വളരെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിൽ ജൂലൈ മാസത്തിൽ കാലവർഷം എത്തുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 2021-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു താമസം നേരിടുന്നത്.
2021-ൽ ജൂലൈ 13-നായിരുന്നു മൺസൂൺ എത്തിയതെങ്കിൽ, അതിനുശേഷമുള്ള വർഷങ്ങളിലെല്ലാം ജൂണിൽ തന്നെ മഴ എത്തിയിരുന്നു.
കഴിഞ്ഞ വർഷങ്ങളിലെ മൺസൂൺ വരവ്
കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ജൂൺ അവസാന വാരത്തോടെ തന്നെ കാലവർഷം ഡൽഹിയിൽ എത്താറുണ്ടായിരുന്നു.
2025: ജൂൺ 29
2024: ജൂൺ 28
2023: ജൂൺ 25
2022: ജൂൺ 30
2021: ജൂലൈ 13
വ്യാഴാഴ്ച പകൽ സമയത്ത് ഡൽഹിയുടെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നഗരത്തിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും തുടരുക. വൈകി എത്തിയതാണെങ്കിലും വരും ദിവസങ്ങളിൽ ലഭിക്കുന്ന മഴ നഗരത്തിലെ താപനില ഗണ്യമായി കുറയ്ക്കുമെന്നും കടുത്ത ചൂടിന് ആശ്വാസമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.











0 comments