പാകിസ്ഥാനിൽ ബോട്ട് മുങ്ങി ഒരുകുടുംബത്തിലെ ആറുപേർ മരിച്ചു; മൂന്ന് പേരെ കാണാതായി

പ്രതീകാത്മകചിത്രം
പെഷാവർ : പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ തടാകത്തിൽ ബോട്ട് മുങ്ങി ആറ് വിനോദസഞ്ചാരികൾ മരിച്ചു. മൂന്ന് പേരെ കാണാതായി. ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അപ്പർ സ്വാത് ജില്ലയിലെ കലാം താഴ്‌വരയിലെ സൈഫുള്ള തടാകത്തിൽ ബുധനാഴ്ചയാണ് അപകടം. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് റെസ്‌ക്യൂ 1122 സ്വാത് ടീമുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
മഹോദണ്ട് പ്രദേശത്തിനടുത്തുള്ള തടാകത്തിൽ നിന്ന് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരെല്ലാം പാകിസ്ഥാനിലെ കിഴക്കൻ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരാണെന്ന് പൊലീസ് പറഞ്ഞു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി വിഷയത്തിൽ റിപ്പോർട്ട് തേടി.










0 comments