ad
Deshabhimani

അവാർഡിങ് ബോഡി പദവി

print edition വിഎച്ച്എസ്ഇ വിഭാഗത്തിന്‌ ഇനി കോഴ്‌സുകൾ സ്വയം വികസിപ്പിക്കാം

vhse
avatar
സ്വന്തം ലേഖകൻ

Published on Mar 27, 2026, 12:29 AM | 1 min read

തിരുവനന്തപുരം : കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖല ഇനി പുതിയ ഉയരത്തിൽ. സംസ്ഥാന വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ (വിഎച്ച്‌എസ്‌ഇ) വിഭാഗത്തിന്‌ ദേശീയ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള എൻസിവിഇടി ‘അവാർഡിങ് ബോഡി -ഡ്യുവൽ’ (എ ബിഡ്യുവൽ) പദവി ലഭിച്ചു. ഇതുസംബന്ധിച്ച് എൻസിവിഇടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ വിക്രം സിങ് ഭാട്ടി ഉത്തരവ്‌ പുറപ്പെടുവിച്ചു.

ഇതോടെ ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എൻഎസ്‌ഒഎഫ്‌) അനുസരിച്ചുള്ള കോഴ്‌സുകൾ രൂപകൽപ്പന ചെയ്യാനും അവയ്ക്ക് അംഗീകാരം നൽകാനും സംസ്ഥാനത്തെ വിഎച്ച്എസ്ഇ വിഭാഗത്തിന്‌ നേരിട്ട്‌ സാധിക്കും.


ഉത്തരവ്‌ പുറത്തിറങ്ങി 90 ദിവസത്തിനുള്ളിൽ വിഎച്ച്‌എസ്‌ഇ വികസിപ്പിച്ചെടുത്ത പാഠ്യപദ്ധതികൾ ദേശീയ നിലവാരത്തിലുള്ള പരിശോധനയ്ക്കായി സമർപ്പിക്കണം. പരിശോധനകൾക്ക്‌ ശേഷം എൻസിവിഇടിയുമായി കരാറിൽ ഒപ്പിട്ട ശേഷം സ്ഥിരമായ അംഗീകാരം ലഭിക്കും.


വൊക്കേഷണൽ കോഴ്‌സുകൾ സ്വയം വികസിപ്പിക്കാനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അധികാരം ലഭിക്കുന്നതോടെ സംസ്ഥാനത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖല കൂടുതൽ മികവുറ്റതാകും. വിഎച്ച്എസ്ഇ വിദ്യാർഥികൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾക്ക് ദേശീയ, അന്തർദേശീയ തലങ്ങളിലെ സ്വീകാര്യതയുണ്ടാക്കും.


പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എൻ എസ്‌ കെ ഉമേഷ്, ഡെപ്യൂട്ടി ഡയറക്‌ടർ എം ഉബൈദുള്ള എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിച്ച അപേക്ഷ വിശദമായി പരിശോധിച്ച ശേഷമാണ് അംഗീകാരം ലഭിച്ചത്‌. പതിനായിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിക്ക്‌ കരുത്തേകുന്നതാണ്‌ ഈ ദേശീയ അംഗീകാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home