ad
Deshabhimani

മത്സ്യബന്ധനബോട്ട്‌ 
വള്ളക്കാർ പിടിച്ചെടുത്തു

fishing boat

വള്ളത്തൊഴിലാളികൾ പിടിച്ചെടുത്ത മത്സ്യബന്ധന ബോട്ട്‌ വൈപ്പിൻ ഫിഷറീസ്‌ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 26, 2026, 01:49 AM | 1 min read

വൈപ്പിൻ


ട്രോളിങ്‌ നിരോധനകാലത്ത്‌ മീൻപിടിച്ചെന്ന്‌ ആരോപിച്ച്‌ ഫിഷിങ്‌ ബോട്ട്‌ വള്ളത്തൊഴിലാളികൾ പിടിച്ചുകെട്ടി. ശനി രാവിലെ ഏഴോടെ കൊച്ചി തീരത്തുനിന്ന്‌ പടിഞ്ഞാറുമാറി പോവുകയായിരുന്ന ‘സിനാൻ’ ബോട്ടാണ്‌ പിടിച്ചത്‌.


ബോട്ടിൽ വലയും മറ്റ്‌ മത്സ്യബന്ധന ഉപകരണങ്ങളും ഉണ്ടായിരുന്നു. വള്ളത്തൊഴിലാളികൾ ഇതെല്ലാം കണ്ട്‌ ട്രോളിങ് നടത്തുകയാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ വള്ളങ്ങളാൽ വളഞ്ഞ്‌ ബോട്ട്‌ നിയന്ത്രണത്തിലാക്കിയതെന്ന്‌ വൈപ്പിൻ ഫിഷറീസ്‌ എൻഫോഴ്‌സ്‌മെന്റ്‌ അധികൃതർ പറഞ്ഞു.


വിശാഖപട്ടണത്തുള്ള ഒരാൾ കണ്ണൂരിൽനിന്ന്‌ വാങ്ങിയ ബോട്ട്‌ വിശാഖപട്ടണത്തേക്ക്‌ കൊണ്ടുപോകുന്പോഴാണ്‌ പിടിച്ചത്‌. ഇവരുടെ കൈയിൽ ഫിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ കണ്ണൂർ ഓഫീസിൽനിന്നുള്ള പെർമിഷൻ രേഖ ഉണ്ടായിരുന്നു. ട്രോളിങ്‌ നിരോധനകാലത്ത്‌ മീൻ പിടിച്ചുവെന്നും നിരോധന കാലാവധി കഴിയുംവരെ ബോട്ട്‌ വിട്ടുകൊടുക്കരുതെന്നും പരന്പരാഗത മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി പി വി ജയൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home