ad
Deshabhimani

കേരള സർവകലാശാലയിൽ സിൻഡിക്കറ്റ്‌ വിളിക്കാതെ വിസി

Mohanan Kunnummal Kerala University

ഡോ. മോഹനൻ കുന്നുമ്മൽ, കേരള സർവകലാശാല

വെബ് ഡെസ്ക്

Published on May 23, 2026, 01:34 PM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അക്കാദമിക, ഭരണനിർവഹണ ചുമതലകൾ ചർച്ച ചെയ്യേണ്ട സിൻഡിക്കറ്റ് യോഗം വിളിച്ചുചേർക്കാതെ വൈസ് ചാൻസലർ. സർവകലാശാല ചട്ടപ്രകാരം 60 ദിവസത്തിൽ സിൻഡിക്കറ്റ് യോഗം വിളിക്കണമെന്ന് മാനദണ്ഡം പോലും വിസി പാലിച്ചിട്ടില്ല. സിൻഡിക്കറ്റ് യോഗം ഉടനെ ചേരണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കറ്റംഗങ്ങളായ 13 പേർ വിസി ഡോ. മോഹനൻ കുന്നുമ്മലിന് കത്തുനൽകി.


മാർച്ച് 23നാണ് അവസാനം സിൻഡിക്കറ്റ് യോഗം ചേർന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ തീരുമാനങ്ങളെടുക്കാൻ സാധിച്ചില്ല. അതേസമയം, ശനിയാഴ്ച യോഗം ചേരാമെന്ന് അറിയിച്ച് വിസി സിൻഡിക്കറ്റ് അംഗങ്ങൾക്ക് കത്ത് നൽകിയിരുന്നെങ്കിലും കാരണമില്ലാതെ യോഗം മാറ്റുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home