ad
Deshabhimani

print edition വിസിയുടെ ചോദ്യത്തോടുള്ള വിദ്യാർഥികളുടെ മ‍ൗനം ഉജ്വലമായ പ്രതികരണം: എം വി ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

കണ്ണൂർ: നിങ്ങൾ പാറ്റകളെല്ലെന്ന്‌ ഉറക്കെ പറയൂ എന്ന്‌ കേരള സർവകലാശാല വൈസ്‌ ചാൻസലർ മോഹനൻ കുന്നുമ്മൽ ആവശ്യപ്പെട്ടപ്പോൾ വിദ്യാർഥികൾ തുടർന്ന നിശബ്‌ദതയാണ്‌ കേരളം സമീപകാലത്ത്‌ കണ്ട ഏറ്റവും ഉജ്വലമായ പ്രതികരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.


കഴക്കൂട്ടത്ത്‌ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ ഗവർണറെ ഇരുത്തിയാണ്‌ വൈസ്‌ ചാൻസലർ ഇക്കാര്യം ആവശ്യപ്പെട്ടത്‌. നിങ്ങൾ പാറ്റകൾ അല്ലെന്ന്‌ പറയൂ, സിംഹങ്ങളാണെന്ന്‌ പ്രഖ്യാപിക്കൂ എന്ന്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടിട്ടും വിദ്യാർഥികൾ മിണ്ടാതിരുന്നു. ഏറ്റവും ഉജ്വലമായ വാചാലതയാണ്‌ അതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കണ്ണൂർ ഐഎംഎ ഹാളിൽ ശാസ്‌ത്രസാഹിത്യപരിഷത്ത്‌ സംഘടിപ്പിച്ച ഡോ. എം പി പരമേശ്വരൻ അനുസ്‌മരണം നടത്തുകയായിരുന്നു എം വി ഗോവിന്ദൻ. പാരന്പര്യമുള്ള സർവകലാശാലയുടെ വൈസ്‌ ചാൻസലർ എത്ര അനുചിതമായാണ്‌ സംഘപരിവാരത്തിനായി ആ വേദിയെ ഉപയോഗിച്ചതെന്ന്‌ കേരളം കാണണം. ഇത്തരം ആളുകളെ വൈസ്‌ ചാൻസലറുടെ കസേരയിൽ ഇരുത്തരുതെന്ന്‌ മനോരമക്കുവരെ മുഖപ്രസംഗം എഴുതേണ്ടിവന്നു.


നാലാം ലോക വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ ഡോ. എം പി പരമേശ്വരനെതിരെ സിപിഐ എം നടപടിയെടുത്തിരുന്നു. എങ്കിലും മരണംവരെ അദ്ദേഹം സഹയാത്രികനായി തുടർന്നു. നാലാം ലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട ദാർശനികമായ നിലപാടിൽ പാർടിക്കൊപ്പം നിൽക്കാനായില്ല എന്നതിനാലാണ്‌ അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്‌. പക്ഷേ, നടപടിക്ക്‌ ശേഷം സ്വന്തം നിലപാടിനൊപ്പം മുന്നോട്ടുപോകുകയല്ല, പാർടിക്കൊപ്പം തുടരുകയാണ്‌ ചെയ്‌തത്‌. അതാണ്‌ അദ്ദേഹത്തിന്റെ പ്രത്യേകത.


ജനകീയാസൂത്രണത്തിന്റെ കേരളപതിപ്പിതിന്‌ നേതൃത്വം നൽകിയ ധിഷണാശാലിയാണ്‌ എം പി പരമേശ്വരൻ. ഏറ്റവും ലളിതമായ ഭാഷയിൽ അദ്ദേഹം എഴുതിയ വൈരുധ്യാത്മിക ഭ‍ൗതികവാദത്തിന്റെ വ്യാഖ്യാനമാണ്‌ ഞങ്ങളിൽ പലരും ഇപ്പോഴും ഉപയോഗിക്കുന്നത്‌– എം വി ഗോവിന്ദൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home