Deshabhimani

print edition കേരളയിലെ വിവാദ അധ്യാപക അഭിമുഖം; കോടതി വിധി വരുംവരെ നിയമനം തടഞ്ഞു

universities in kerala

കേരള സർവകലാശാല

വെബ് ഡെസ്ക്

Published on Nov 19, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കേരള സർവകലാശാല പഠനവകുപ്പുകളിലെ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖങ്ങൾ വിവാദമായതിനു പിന്നാലെ ഹൈക്കോടതി ഇടപെടൽ. കോടതി വിധിക്കുശേഷമേ നിയമനങ്ങൾ നടത്താൻ പാടുള്ളുവെന്ന്‌ ജസ്‌റ്റിസ്‌ പി ഗോപിനാഥൻ നിർദേശിച്ചു. അധ്യാപക നിയമനങ്ങളിൽ യുജിസി വ്യവസ്ഥകളും സംവരണവും പാലിക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ സിൻഡിക്കറ്റ്‌ അംഗം എസ് ശ്രീജിത്ത് ഹർജി സമർപ്പിച്ചിരുന്നു.


വിഷയത്തിലെ മറ്റ്‌ ഹർജികൾക്കൊപ്പം കേസ്‌ കേൾക്കുമെന്നും കോടതി അറിയിച്ചു. റിസർവേഷൻ അട്ടിമറിക്കാനും യുജിസി വ്യവസ്ഥകൾ പാലിക്കാതിരിക്കാനുമുള്ള സർവകലാശാല അധികൃതരുടെ ആസൂത്രിത നീക്കത്തിനാണ്‌ തിരിച്ചടിയേറ്റത്‌. പല വകുപ്പ്‌ അധ്യക്ഷന്മാരും ഇന്റർവ്യൂവിലെ അനധികൃത ഇടപെടലിൽ കടുത്തവിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. മലയാളം, ഹിന്ദി, തമിഴ്‌, ഇസ്ലാമിക്‌ ഹിസ്‌റ്ററി, സോഷ്യോളജി തുടങ്ങിയ വകുപ്പ്‌ മേധാവിമാർ പരസ്യമായി വിയോജിപ്പ്‌ അറിയിച്ചതായാണ്‌ വിവരം.


അഭിമുഖം അട്ടിമറിച്ച്‌ സംഘപരിവാർ നിർദേശമനുസരിക്കുന്ന ഡീൻ ത യ്യാറാക്കിയ പട്ടിക അംഗീകരിക്കില്ലെന്ന നിലപാടിലാണ്‌ ഇവർ. നിലവിൽ പ്രവർത്തിക്കുന്ന ചില താൽക്കാലിക അധ്യാപകരെ രാഷ്‌ട്രീയ വിയോജിപ്പിന്റെ പേരിൽ ഒഴിവാക്കാനും ഇഷ്‌ടക്കാർക്ക്‌ നിയമനം നൽകാനുമുള്ള ശ്രമങ്ങളാണ്‌ നടക്കുന്നത്‌. വിഷയവിദഗ്‌ധനും വകുപ്പ് അധ്യക്ഷരും ഇട്ട മാർക്കുകളുടെ ശരാശരി കണക്കാക്കി, ഇഷ്ടപ്പെട്ടവരെ ഒന്നാംസ്ഥാനത്തെത്തിക്കാനുള്ള മാർക്ക് ഡീൻ ഇടുകയാണെന്നാണ്‌ ആരോപണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home