കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിക്കും: ഡോ. ആർ ബിന്ദു

ഫയൽ ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിക്കാൻ ധാരണയായതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. യോഗം വിളിക്കാൻ വിസി തയ്യാറാണെന്നും ആർ ബിന്ദു പറഞ്ഞു. വിസി മോഹനൻ കുന്നുമ്മൽ മന്ത്രിയെ വീട്ടിൽ വന്ന് കണ്ടതിന് ശേഷമാണ് വിഷയത്തിൽ തീരുമാനമായത്.
ഇത്തരത്തിലുള്ള ഒരു അന്തരീക്ഷം നമ്മുടെ സർവകലാശാലകൾക്ക് നല്ലതല്ല എന്ന് വിസിയെ ഓർമിപ്പിച്ചു. ഇതേ തുടർന്ന് പ്രശ്‌നം പരിഹരിക്കുന്ന നടപടികളിലേക്ക് പോകാം എന്ന അഭിപ്രായ ഐക്യത്തിലേക്ക് വിസി എത്തുകയാണ് ചെയ്തത്. സിൻഡിക്കേറ്റംഗങ്ങളോടും സംസാരിച്ചു. രണ്ട് കൂട്ടരുടേയും അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു സമീപനം രൂപപ്പെടുത്തണം. പ്രശ്‌ന പരിഹാരത്തിനായി അടിയന്തരമായി സിൻഡിക്കേറ്റ് വിളിക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.– മന്ത്രി പറഞ്ഞു.
ഏറ്റവും പെട്ടന്ന് സിൻഡിക്കേറ്റ് വിളിക്കണമെന്ന നിർദേശമാണ് വിസിക്ക് നൽകിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി വിസി അതിന് തയ്യാറാണ്. രജിസ്‌ട്രാർ അനിൽകുമാറിന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.– ആർ ബിന്ദു കൂട്ടിച്ചേർത്തു.








0 comments