ad
Deshabhimani

print edition ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിരോധം തകർന്നു: പിണറായി

Pinaraayi

കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ വജ്രജൂബിലി സമ്മേളന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 1 min read

തിരുവനന്തപുരം : സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ എൽഡിഎഫ്‌ സർക്കാർ ഉയർത്തിയ പ്രതിരോധം യുഡിഎഫ്‌ അധികാരത്തിലെത്തിയതോടെ തകർന്നെന്ന്‌ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ. ഗവർണർമാരുടെ തന്ത്രങ്ങൾക്കുമുന്നിൽ കീഴടങ്ങി സർക്കാർ സംഘപരിവാർ താൽപ്പര്യങ്ങളാണ്‌ സംരക്ഷിക്കുന്നത്‌. സംഘപരിവാറിനെതിരെ തുറന്ന യുദ്ധത്തിന്‌ എൽഡിഎഫ്‌ സർക്കാർ തയാറായി. നിലവിലെ സർക്കാരിന്റേതുപോലെ, ഗവർണറുമായി തർക്കത്തിനില്ലെന്ന അഴകൊഴന്പൻ നിലപാടല്ല സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.


കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ യൂണിയൻ വജ്രജൂബിലി സമ്മേളനം എകെജി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി. വിസി നിയമനത്തിലടക്കം ചാൻസലറായ ഗവർണർ ഇടപെട്ടതോടെ എൽഡിഎഫ്‌ സർക്കാർ സർവകലാശാലാ നിയമ ഭേദഗതി കൊണ്ടുവന്നു. ചാൻസലറായി അക്കാദമിക്‌ വിദഗ്‌ധരെ നിയോഗിക്കാനുള്ള നിയമനിർമാണത്തെ കോൺഗ്രസ്‌ എതിർത്തു. നിയമസഭയിൽ ബിജെപിക്ക്‌ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ആ കുറവ്‌ കോൺഗ്രസ്‌ അംഗങ്ങൾ നികത്തി. നിയമനിർമാണത്തിനെതിരെ വിസിക്ക്‌ അനുകൂലമായി കുറിപ്പെഴുതിയ ഐഎഎസുകാരനെ യുഡിഎഫ്‌ സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തിരുത്തി.


ഒരേസമയം, സർക്കാരിനും ഗവർണർക്കുംവേണ്ടി നിലകൊള്ളുന്നയാളാണ്‌ സെക്രട്ടറിയറ്റിൽനിന്ന്‌ ഭരിക്കുന്നത്‌. യുഡിഎഫ്‌ സർക്കാരിന്റെ സമയത്ത്‌ വിസിക്കുവേണ്ടി നിലകൊണ്ടതാണ്‌ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാന്പയിൻ കമ്മിറ്റി. ആർഎസ്‌എസിന്റെ അച്ചാരംവാങ്ങി പ്രവർത്തിച്ച നേതാവിനെ ഇപ്പോൾ സിൻഡിക്കറ്റ്‌ അംഗവുമാക്കി. പ്രതിപക്ഷത്തായിരുന്നപ്പോൾ നടത്തിയ സംഘപരിവാർ വിധേയത്വം ഭരണത്തിലെത്തിയപ്പോഴും തുടരുകയാണ്‌. ആർഎസ്‌എസ്‌ വേദികളിൽ വിസിമാർ സ്ഥിരം സാന്നിധ്യമായി. സർവകലാശാലയിലെ സംഘപരിവാർവൽക്കരണത്തിനെതിരായ നിയമ നിർമാണത്തിലും നിയമ പോരാട്ടത്തിലും യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home