print edition അധ്യാപകരുടെ കരാർ നിയമനം; കേരളയിൽ സംവരണ അട്ടിമറി

കേരള സർവകലാശാല
തിരുവനന്തപുരം : കേരള സർവകലാശാലയിൽ സംവരണ നിയമങ്ങൾ അട്ടിമറിച്ച് നൂറിലധികം അസിസ്റ്റന്റ് പ്രൊഫസർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തിരക്കിട്ട നീക്കം. ഒബിസി, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നിഷേധിച്ചാണ് നടപടി. ആഗസ്‌ത് ഏഴിന് ഇറക്കിയ ഉത്തരവിന് പിന്നാലെ അഭിമുഖവും തുടങ്ങി.
നിയമനങ്ങളിൽ പാലിക്കേണ്ട റോസ്റ്റർ ക്രമം പാലിച്ചിട്ടില്ല. മുഴുവൻ ഒഴിവുകളും ഒറ്റ യൂണിറ്റായി കണക്കാക്കണമെന്ന വ്യവസ്ഥ ലംഘിച്ചു. ഓരോ വകുപ്പിലും മൂന്നിലധികം തസ്തികകളിലേക്ക് നിയമനമുണ്ടാകില്ലെന്നതിനാൽ സംവരണ വിഭാഗങ്ങൾക്ക് അവസരമില്ലാതാകും.
റോസ്റ്ററിലെ നാല്, ആറ്, എട്ട് അവസരങ്ങൾ പിന്നാക്ക, പട്ടിക ജാതി/വർഗ, ഇതര സംവരണ വിഭാഗക്കാർക്കാണ്. ഒറ്റ യൂണിറ്റാക്കി കണക്കാക്കിയാൽ റൊട്ടേഷനുസരിച്ച് ഇവർക്ക് അവസരം കിട്ടും.
സംവരണനിയമങ്ങൾ പാലിക്കണമെന്ന് ഹൈക്കോടതി വിധിയും ലംഘിക്കുകയാണ്. സംവരണത്തിനെതിരെ നിരന്തരം കോടതികളെ സമീപിച്ച സിൻഡിക്കേൻഡംഗമാണ് ഇപ്പോഴത്തെ അട്ടിമറിക്കുപിന്നിലുമുള്ളതെന്ന് പറയുന്നു. സംവരണ റോസ്റ്റർ കൃത്യമായി നടപ്പാക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.









0 comments