ഓണത്തിന് മുമ്പ് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ നല്‍കും

തിരുവനന്തപുരം: ഓണത്തിന് മുമ്പ് സബ്‌സിഡി നിരക്കിൽ സപ്ലൈകോയിൽനിന്ന് ലഭിക്കുക രണ്ട്‌ലിറ്റർ വെളിച്ചെണ്ണ. ആഗസ്‌തിൽ ഒരുലിറ്ററും സെപ്‌തംബറിൽ ഒരുലിറ്ററുമാണ് നൽകുക. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഇത് ലഭിക്കും. 349 രൂപ നിരക്കിലാണിത്. സെപ്‌തംബർ അഞ്ചിനാണ് തിരുവോണം. വിപണിയിലെ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.
സർക്കാർ വെളിച്ചെണ്ണ വില കുറച്ചതോടെ അതിന്റെ പ്രതിഫലനം മാളുകളിലും വൻകിട സൂപ്പർമാർക്കറ്റുകളിലും ദൃശ്യമായി തുടങ്ങി. നിലവിലുള്ള വിലയിൽനിന്ന് 30 രൂപയിൽ കൂടുതൽ വില കുറച്ചു നൽകാൻ അവർ തയ്യാറായി. വരുംദിവസങ്ങളിൽ വീണ്ടും വില കുറയുമെന്നാണ് സൂചന. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയാത്തത്രയും വില ഉയർന്നപ്പോഴാണ് സർക്കാർ ഇടപെടൽ ശക്തമാക്കിയത്. വെളിച്ചെണ്ണ ഉൽപ്പാദകരുമായി ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യവസായമന്ത്രി പി രാജീവും നടത്തിയ ചർച്ചയിൽ വില കുറയ്ക്കാൻ ധാരണയായിരുന്നു.








0 comments