Deshabhimani

print edition ബ്രെയിൻ മാക്സിങ്

Sasthrolsavam

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ എച്ച്എസ്എസ് വിഭാഗം വർക്കിങ് മോഡൽ മത്സരത്തിൽ 
അപകട സാധ്യത മുൻകൂട്ടി കാണുന്ന ലോറിയുമായി കോട്ടയം വയല ജിവിഎച്ച്എസ്എസിലെ 
അതുൽ ദേവ് സുധീഷും എം എസ് ഗോകുലും (ഇടത്) പേപ്പർ ക്രാഫ്റ്റ് മത്സരത്തിൽ കണ്ണൂർ കാടാച്ചിറ എച്ച്എസ്എസിലെ ഇസ ആൻ നിസ (വലത്)

വെബ് ഡെസ്ക്

Published on Nov 21, 2026, 07:33 AM | 1 min read

പുകയില്ല ഇനി 
സിലണ്ടർ ലോറികൾ


സുരക്ഷാ മുൻകരുതലൊന്നും ഇല്ലാതെയാണ്‌ ഗ്യാസ്‌ സിലണ്ടറുകളുമായി ലോറികൾ കുതിക്കുന്നത്‌' കോട്ടയം വയല ജിവിഎച്ച്‌എസ്‌എസിലെ അതുൽദേവ്‌ സുധീഷും എം എസ്‌ ഗോകുലും പ്രശ്നങ്ങൾ വിവരിച്ചു. സംസ്ഥാന സ്കൂൾ ശാസ്‌ത്രമേള വർക്കിങ്‌ മോഡൽ മത്സരത്തിനൊരുങ്ങുമ്പോൾ ഒരു വിചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ– ഗ്യാസ്‌ സിലണ്ടർ ലോറിയപകടങ്ങൾ ചെറുക്കാൻ തങ്ങളുടെ ചിന്തകൾ ആളുകളിൽ എത്തിക്കണം. ഇതാണ്‌ സുരക്ഷ ഉറപ്പാക്കുന്ന ലോറി എന്ന ആശയമായത്‌.


സിലണ്ടറുകളിൽനിന്ന്‌ തീ പടര്‍ന്നാൽ സുരക്ഷാ സംവിധാനം സ്വയം പ്രവർത്തിച്ച്‌ താപം കുറയ്ക്കും. പുക ഉയർന്നാൽ ക്യാബിനിൽ ഡ്രൈവർക്ക്‌ അപായ ശബ്ദം കേൾക്കാം. ലോറിയുടെ പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി പിന്നോട്ടുള്ള ഗിയർ ഇടാതെതന്നെ അടുത്തുള്ള വാഹനങ്ങളും തടസ്സവും മനസ്സിലാക്കാം. മദ്യപിച്ചെത്തുന്ന ഡ്രൈവർമാരെ കുടുക്കാനുള്ള വിദ്യയുമുണ്ട്‌ ലോറിയിൽ.


ഇക്കൂട്ടർ ക്യാബിനിൽ പ്രവേശിച്ചാൽ അലാറം മുഴങ്ങും. ഉടൻ ഉടമയുടെ മൊബൈൽ ഫോണിലേക്ക്‌ സന്ദേശവും വിളിയുമെത്തും. സാധാരണ വാഹനങ്ങളിലും സംവിധാനം ഉപയോഗപ്പെടുത്താമെന്ന്‌ അതുൽദേവ്‌ സുധീഷും എം എസ്‌ ഗോകുലും പറഞ്ഞു.


പരാതിയുമായി രക്ഷിതാക്കൾ


സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിൽ എച്ച്‌എസ്‌ വിഭാഗം വുഡ്‌ വാർക്കിലെ വിധിനിർണയത്തിനെതിരെ പരാതി. വീട്ടിൽ നിന്ന്‌ തയ്യാറാക്കി കൊണ്ടുവന്ന സമഗ്രികൾ കൂട്ടിയോജിപ്പിച്ച്‌ നിർമിച്ച ‘ചാരിയിരിക്കാവുന്ന ബെഞ്ചിന്‌’ ഒന്നാംസ്ഥാനം നൽകിയെന്നാണ്‌ ആരോപണം. മത്സരത്തിൽ ആലപ്പുഴയിൽനിന്നുള്ള വിദ്യാർഥിയാണ് വിജയിച്ചത്‌.


എന്നാൽ, ഒന്നാംസ്ഥാനക്കാരൻ തൽസമയമല്ല നിർമാണം നടത്തിയെന്നും വീട്ടിൽ നിന്ന് ചെയ്‌ത്‌ കൊണ്ടുവന്ന ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം ഒന്നാംസ്ഥാനം നേടിയ കുട്ടിതന്നെ സമ്മതിച്ചുവെന്നും പരാതി നൽകിയ കണ്ണൂർ സ്വദേശികളായ രക്ഷിതാക്കൾ പറഞ്ഞു. അപ്പ‍ീൽ നൽകിയാൽ വിധി നിർണയം പുനഃപരിശോധിക്കാമെന്നാണ്‌ അധികൃതരുടെ നിലപാട്‌.

പ്രവൃത്തി പരിചയമേളയിൽ ചിരട്ട കൊണ്ടുള്ള ഉൽപ്പന്ന മത്സരത്തിൽ തെറ്റായ വിധിനിര്‍ണയമെന്ന് പരാതി.


ചിരട്ട കൊണ്ട് ഇതളുകളുള്ള പൂവ്‌ നിർമിക്കാനായിരുന്നു നിര്‍ദേശം. എന്നാൽ നൽകിയ ചിത്രത്തിൽനിന്നും വ്യത്യസ്തമായി നിർമിച്ച പൂവിനാണ് ഒന്നാം സ്ഥാനം നൽകിയത്. കൊയിലാണ്ടി പന്തലായിനി ജിഎച്ച്എസ്എസ്, പാലക്കാട് കാവശേരി കെസിപിഎച്ച്എസ്എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികൾ അപ്പീൽ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home