ad
Deshabhimani

print edition പൊലീസ് പെൻഷൻകാരുടെ സമ്മേളനം

കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് മുഖ്യമന്ത്രി 
വിഡി സതീശൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 11, 2026, 02:16 AM | 1 min read

കൊല്ലം: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്​ഘാടനംചെയ്‌തു. പൊലീസിൽ 2010ഏപ്രിൽ ഒന്നിനു മുന്പ്‌ വിരമിച്ചവർക്ക് പെൻഷൻ തുകയിൽ ഉണ്ടായ കുറവിൽ സർക്കാർ നടപടിയെടുക്കും.


അവരുടെ പരിശീലന കാലാവധി സർവീസ് കാലാവധിയായി പരിഗണിക്കാൻ നടപടിയെടുക്കും. മുതിർന്ന പൗരന്മാർക്ക് ലീഗൽ ഗ്യാരന്റി ഉറപ്പു നൽകുന്ന ആദ്യ സംസ്ഥാനമാകുന്നതിനുള്ള നടപടികളും സർക്കാർ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി കെ ലംബോധരൻനായർ അധ്യക്ഷനായി. മന്ത്രിമാരായ ഷിബു ബേബിജോൺ, പി സി വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, മേയർ എ കെ ഹഫീസ്, എംഎൽഎമാരായ ഡി അജയപ്രസാദ്, ബി ബി ഗോപകുമാർ, വിഷ്ണുമോഹൻ, ജനറൽ സെക്രട്ടറി ബാലകൃഷ്‌ണൻ കല്ലറ, ഡി രാജഗോപാൽ എന്നിവർ സംസാരിച്ചു.


രാവിലെ നടന്ന പ്രതിനിധി സമ്മേളനം മന്ത്രി എം ലിജു ഉദ്ഘാടനംചെയ്തു. എം ജമാലുദീൻ കുഞ്ഞ്, ജനറൽ കൺവീനർ ടി രഘുനാഥൻനായർ, ജോസ് പീറ്റർ, ജയചന്ദ്രപ്പണിക്കർ, കെ മണികണ്ഠൻ നായർ, ആർ രവീന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി കെ എം ആന്റണിയെയും ജനറൽ സെക്രട്ടറിയായി മണികണ്ഠൻനായരെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home