Deshabhimani

print edition ശിശുക്ഷേമസമിതി ശിശുദിനാഘോഷം; ആദ്യ പ്രമോദ്‌ രാഷ്‌ട്രപതി, 
പി എസ് നഫീസ സൻഹ പ്രധാനമന്ത്രി

Childens day.jpg

ശിശുദിനറാലിയും പൊതുസമ്മേളനവും നയിക്കുന്ന കുട്ടികളുടെ നേതാക്കളെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയുടെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Nov 10, 2026, 01:34 AM | 1 min read

തിരുവനന്തപുരം: ഇത്തവണ ശിശുദിനാഘോഷ റാലി നയിക്കുന്ന നേതാക്കളെ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയായി വടക്കാഞ്ചേരി പഴയന്നൂർ കുന്നത്തറ എൽപിഎസിലെ നാലാംക്ലാസ്‌ വിദ്യാർഥി പി എസ് നഫീസ സൻഹയെയും രാഷ്‌ട്രപതിയായി തൃശൂർ മുല്ലശേരി പാടൂർ വാണി വിലാസം യുപി സ്‌കൂളിലെ ഏഴാം ക്ലാസ്‌ വിദ്യാർഥിനി ആദ്യ പ്രമോദി-നെയും തെരഞ്ഞെടുത്തതായി സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു.


ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിനി വി ആത്മജ സനുവാണ്‌ സ്പീക്കർ. ട്രൈബൽ മേഖലയിലെ കുട്ടികൾക്കായിമാത്രം നടത്തിയ മത്സരത്തിലാണ്‌ ആത്മജ വിജയിച്ചത്‌.


വയനാട് തവിഞ്ഞാൽ സെന്റ് തോമസ് യുപിഎസിലെ ഏഴാം ക്ലാസ്‌ വിദ്യാർഥി പി മുഹമ്മദ് ജസീലാണ്‌ ഉപരാഷ്ട്രപതി. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് കോൺവെന്റ് സ്കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാർഥിനി പ്രാർഥന കിരൺ സ്വാഗതവും കൊല്ലം ചവറ മടപ്പള്ളി പിഎസ്‌പിഎം യുപിഎസിലെ നാലാം ക്ലാസ്‌ വിദ്യാർഥി നിവേദ് പോറ്റി നന്ദിയും പറയും. ഈ വർഷംമുതൽ കുട്ടികളുടെ നേതാക്കളുടെ എണ്ണം വൈസ് പ്രസിഡന്റ് സ്ഥാനംകൂടി ചേർത്ത് ആറാക്കിയിട്ടുണ്ട്‌.


14-ന് രാവിലെ 9ന്‌ തിരുവനന്തപുരത്താണ്‌ ശിശുദിന റാലി. 10.30-ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ കുട്ടികളുടെ പൊതുസമ്മേളനവും ചേരും. ശിശുദിന സ്റ്റാമ്പും പ്രകാശിപ്പിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, കെ മുരളീധരൻ, സി പി ജോൺ തുടങ്ങിയവർ സംസാരിക്കും.

ശിശുദിനത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ കുട്ടികളുടെ കലാ-സാഹിത്യ മത്സരങ്ങളിൽ ഓവറോൾ കിരീടം നേടിയവർക്കും കലാപ്രതിഭകൾക്കും മറ്റ് വിജയികൾക്കും 12ന്‌ രാവിലെ 10ന്‌ സമിതി ഹാളിൽവച്ച്‌ മന്ത്രി രമേശ് ചെന്നിത്തല ട്രോഫികൾ വിതരണം ചെയ്യും.

ശിശുക്ഷേമ സമിതി ട്രഷറർ കെ ജയപാൽ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ എസ് വിനോദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

universities in kerala

02

print edition കേരളയിൽ പ്രസിദ്ധീകരിക്കാത്ത ഫലം ചോർത്തിനൽകി: കെഎസ്‌യുവിന് ഒത്താശ; എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക തള്ളി
Amboori.jpg

05

print edition ‘മഴ പെയ്യുമ്പോൾ നെഞ്ചിലിന്നും തീ’; അമ്പൂരി ഉരുൾപൊട്ടലിന്‌ കാൽനൂറ്റാണ്ട്‌
deshabhimani section

Recommended

Deshabhimani
Home