‘ബില്‍ഡ് ഇറ്റ് 
ബിഗ് ഫോര്‍ ബില്യണ്‍സ്’ പദ്ധതി ; മികച്ച സ്റ്റാർട്ടപ്പുകൾക്ക്‌ 
ഒരുകോടി വരെ ധനസഹായം

kerala startup mission
വെബ് ഡെസ്ക്

Published on Apr 26, 2025, 12:59 AM | 1 min read


തിരുവനന്തപുരം : ലോകോത്തര നിലവാരമുള്ള ഉൽപ്പന്നങ്ങൾ കേരളത്തിൽനിന്ന്‌ വികസിപ്പിക്കാൻ രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക്‌ സ്റ്റാർട്ടപ്പ്‌ സംരംഭകർക്ക്‌ ഒരു കോടി രൂപ വരെ ധനസഹായം. രാജ്യത്തെ ഏറ്റവും ആധുനികമായ ലാബുകളിൽ അവസരം, നിക്ഷേപ അവസരം, വിപണി പ്രവേശനത്തിനുള്ള അവസരം, വിദഗ്ധോപദേശം, ഗവേഷണ സഹായം തുടങ്ങിയവ ഉൾപ്പെടെ നൽകുന്ന പദ്ധതി കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രഖ്യാപിച്ചു.


‘ബിൽഡ് ഇറ്റ് ബിഗ്‌ ഫോർ ബില്യൺസ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ പ്രവർത്തന മാതൃക നിർമിക്കാനുള്ള സാങ്കേതിക സഹായം, പ്രൊഡക്ട് ടെസ്റ്റിങ്‌ എന്നിവയും, അന്താരാഷ്ട്രതലത്തിൽ ഉൽപ്പന്നത്തെ അവതരിപ്പിക്കാനുള്ള സഹായവും ലഭിക്കും. വ്യക്തമായ സ്റ്റാർട്ടപ്പ് പദ്ധതി, ഗവേഷണ പിൻബലമുള്ള ഉൽപ്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് പദ്ധതിയിലേക്ക്‌ വരാം. സ്റ്റാർട്ടപ്പ്‌ മിഷന്റെ ഇൻകുബേഷൻ സംവിധാനത്തിലൂടെ ഫാബ്രിക്കേഷൻ സംവിധാനം, എഐ ലാബ്, വ്യാവസായിക നിലവാരത്തിലുള്ള നിർമാണ സംവിധാനം എന്നിവയിലേക്കും പ്രവേശനം ലഭിക്കും.


സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുക, നൂതന സംരഭങ്ങളെ ലോകവിപണിയിൽ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്‌.

ആഗോളവിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ ശേഷിയുള്ള ബിസിനസ് സ്‌റ്റാർട്ടപ്പുകൾ സൃഷ്ടിക്കാനുള്ള കാൽവയ്‌പാണിതെന്ന്‌ സ്‌റ്റാർട്ടപ്പ്‌ മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. പദ്ധതിയിൽ അപേക്ഷിക്കാൻ: https://builditbig. startupmission.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Home