print edition ഹർജി ഉടൻ കേൾക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി സംസ്ഥാന സർക്കാർ. വൈദ്യുതി പ്രതിസന്ധിയും പവർ കട്ടും വലിയ പ്രശ്‌നം സൃഷ്‌ടിച്ചതോടെയാണിത്. സംസ്ഥാനത്തെ അടിയന്തര സാഹചര്യവും പണനഷ്‌ടവും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുവരെ 12,570 കോടി രൂപയാണ് നഷ്ടം. 2024–25 സാമ്പത്തിക വർഷംമാത്രം 748.20 കോടി രൂപയുടെ നഷ്ടം നേരിട്ടെന്നും അപേക്ഷയിൽ പറഞ്ഞു.
യൂണിറ്റിന് 4.29 രൂപ നിരക്കിൽ മൂന്ന് കന്പനികളിൽനിന്ന് വൈദ്യുതി വാങ്ങാൻ 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പിട്ട കരാറിൽ ചട്ടലംഘനമുണ്ടായതിനെ തുടർന്ന് 2023 മേയ് മുതൽ വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമീഷൻ തടഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ആവശ്യപ്രകാരം കരാറുകൾ കമീഷൻ പുനഃസ്ഥാപിച്ചെങ്കിലും കന്പനികൾ നൽകിയ അപേക്ഷ പരിഗണിച്ച അപ്പലേറ്റ് ട്രൈബ്യൂണൽ ഇത് റദ്ദാക്കി.









0 comments