print edition കേരള സയൻസ് സ്ലാം രജിസ്‌ട്രേഷൻ തുടങ്ങി; മേഖലാമത്സരം നവംബർ 28ന്

കണ്ണൂർ: ശാസ്ത്രഗവേഷകർ സ്വന്തം കണ്ടെത്തലുകള്‍ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ പത്തുമിനിറ്റിൽ അവതരിപ്പിക്കുന്ന ‘കേരള സയൻസ് സ്ലാം 2026’ പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമുള്ള രജിസ്ട്രേഷൻ തുടങ്ങി. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓണ്‍ലൈന്‍ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരംഭമായ ക്യൂരിഫൈയുടെ സഹകരണത്തോടെയാണ് സയൻസ് സ്ലാം രണ്ടാംപതിപ്പ് ഒരുക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, ജീവശാസ്ത്രം, ഗണിതം, ആരോഗ്യശാസ്ത്രം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന യുവശാസ്ത്രജ്ഞർക്കാണ് അവസരം. നവംബർ 28ന് പയ്യന്നൂർ കോളേജിലാണ് മേഖലാമത്സരം. കാണികള്‍ ഉൾപ്പെടെ ചേർന്നാണ് മികച്ച അവതരണങ്ങൾ തെരഞ്ഞെടുക്കുക. കാണികളുടെ രജിസ്ട്രേഷൻ സൗജന്യമാണ്.
രജിസ്റ്റർ ചെയ്യുന്നവർക്ക് സ്ലാം ജൂറി ഐഡിയും മൂല്യനിർണയ ടൂൾ കിറ്റും ലഭിക്കും. രജിസ്റ്റർ ചെയ്തവര്‍ക്ക് ഓൺലൈൻ വഴി ഓറിയന്റേഷന്‍ നല്‍കും. പ്രേക്ഷകരായി പങ്കെടുക്കുന്നതിനുള്ള വിവരങ്ങൾ https://science slam.in എന്ന വെബ്‌സൈറ്റില്‍.
നാല് മേഖലാ മത്സരങ്ങളിൽ ഒന്നാണ് പയ്യന്നൂർ കോളേജിൽ നടക്കുക. 25 അവതരണങ്ങളാണ് ഇവിടെ നടക്കുക. ഫൈനൽ ഡിസംബർ 12-ന് ഫറൂക്ക് കോളേജിലാണ്. 20 അവതരണങ്ങളാണ് ഫൈനൽ സ്ലാമിൽ. സംസ്ഥാന മത്സര വിജയികൾക്ക് രണ്ടുലക്ഷം രൂപയുടെ സമ്മാനങ്ങളുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://scienceslam.in എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 9645703145.









0 comments