Deshabhimani

സംസ്ഥാന സ്കൂൾ കായികമേളയിലെ പിഴവുകൾ റിപ്പോർട് ചെയ്തു; കൈരളി ന്യൂസ് മാധ്യമപ്രവർത്തകർക്ക് മർദനം

Kairali

Photo: Screengrab

വെബ് ഡെസ്ക്

Published on Oct 29, 2026, 12:31 AM | 1 min read

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ കൈരളി ന്യൂസ് വാർത്താ സംഘത്തിന് നേരെ മർദനം. ബുധനാഴ്ച രാത്രി എൻഐടി സ്റ്റേഡിയത്തിലെ ഭക്ഷണപ്പുരയിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് വനിതകൾ ഉൾപ്പെടെയുള്ള സംഘത്തിന് മർദനമേറ്റത്.


റിപ്പോർട്ടർമാരായ അഷിത, സാന്ദ്ര, അമൽ, ക്യാമറാമാൻ മുഹമ്മദ് ഇക്ബാൽ എന്നിവർക്കാണ് മർദനമേറ്റത്. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ സംഭവം വാർത്തയാക്കിയതിലുള്ള വിരോധത്തെത്തുടർന്ന് സംഘാടകരിൽ ചിലർ പ്രകോപനപരമായി പെരുമാറുകയും മാധ്യമപ്രവർത്തകരെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി.


വനിതാ മാധ്യമപ്രവർത്തകരുടെ കൈയിൽനിന്ന് ഫോൺ തട്ടിപ്പറിക്കുകയും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ മാധ്യമപ്രവർത്തകർ കുന്നമംഗലം പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home