print edition സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി തുക വർധിപ്പിക്കണം: കെഎസ്‌ടിഎ

തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തുന്നതിനുള്ള തുകയും അധിക പോഷകാഹാര വിതരണത്തിനുള്ള തുകയും വർധിപ്പിക്കണമെന്ന് കെഎസ്‌ടിഎ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മികച്ചനിലയിലാണ് ഉച്ചഭക്ഷണ വിതരണ പരിപാടി നടപ്പാക്കിയിരുന്നത്. ഇപ്പോൾ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രധാനാധ്യാപകർക്ക് വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടിവരുന്ന സ്ഥിതിയാണുള്ളത്.
അനിയന്ത്രിതമായ പാചകവാതക വിലവർധന, പലചരക്ക്–പച്ചക്കറി വിലവർധന എന്നിവയും അധിക പോഷകാഹാര പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പാൽ, മുട്ട എന്നിവയുടെ വില വർധനയുംമൂലം ഇപ്പോൾ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ഭക്ഷണം നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്. പാൽവില സർക്കാർ ലിറ്ററിന് നാലുരൂപ വർധിപ്പിച്ചു. ഇതെല്ലാം പദ്ധതി നടത്തിപ്പിന് നേതൃത്വംനൽകുന്ന പ്രഥമാധ്യാപകരുടെ കൈയിൽനിന്ന് അധിക തുക ചെലവഴിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫിയും സംസ്ഥാന പ്രസിഡന്റ് എ കെ ബീനയും പ്രസ്താവനയിൽ പറഞ്ഞു.









0 comments